റേസിംഗ് പ്രേമികളെ ഇതിലേ, ഇതിലേ… പുതിയ എഎംജി സി 63 എസ്ഇ പെർഫോമൻസ് പുറത്തിറക്കി മെഴ്സിഡസ്

AMG C63 PERFOMANCE

ആഡംബര കാർ നിർമാതാക്കളായ പുതിയ മെഴ്സിഡീ സ് ബെൻസ് എഎംജി സി63 എസ്ഇ പെർഫോമൻസ് പു റത്തിറക്കി. ഡ്രൈവിങ് അഭിനിവേശമുള്ള റേസിങ് പ്രേമികളെ ഉദ്ദേശിച്ചുള്ള എഎംജി സി63 എസ്ഇ പെർഫോമൻസ് ആക്ടീവ് റിയർ ആക്സിൽ സ്റ്റിയറിങ്ങാണ് ലഭ്യമാക്കുന്നത്.

ലോകത്തിലെ ഏറ്റവും കരുത്തുള്ള നാല് സിലിൻഡർ എൻജിനുമായി എത്തുന്ന വാഹനത്തിന് 1.95 കോടി രൂപ മുതലാണ് വില ആരംഭിക്കുന്നത്. അടുത്തവർഷം രണ്ടാം പാദത്തിൽ (ഏപ്രിൽ-ജൂൺ) വാഹനത്തിന്റെ വിതരണം ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ALSO READ; വില കുറവാണ്, മൈലേജാണെങ്കിൽ 30കി.മിൽ കൂടുതൽ; പക്ഷെ മാരുതി സുസുക്കിയുടെ ഈ കാർ വാങ്ങാനാളില്ല

ഹൈബ്രിഡ് സെറ്റപ്പിൽ 680 എച്ച്പി കരുത്തും 1020 എൻഎം ടോർക്കുമായാണ് പുതിയ പെർഫോമൻസ് മോഡൽ അവതരിപ്പിച്ചിട്ടുള്ളത്. പൂജ്യത്തിൽനിന്ന് 100 കിമീ വേഗത്തിലെത്താൻ ഇവന് വെറും 3.4 സെക്കൻഡ് മതി. നാല് സിലിൻഡർ എൻജിൻ 476 എച്ച്പി കരുത്ത് വാഗ്ദാനം ചെയ്യുന്ന ഈ പടക്കുതിര ഇലക്ട്രിക് മോട്ടോറിൽ 204 എച്ച്പി കരുത്തും 320 എൻഎം ടോർക്കും നൽകും. 13 കിലോമീറ്റർ വരെ റെയ്ഞ്ച് ബാറ്ററി നൽകും. വാഹനത്തിന് എട്ട് ഡ്രൈവ് മോഡുകളാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News