കോഴിക്കോട് ജില്ലയില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തെരത്തെടുപ്പിന്റെ മറവില്‍ സംഘര്‍ഷം സൃഷ്ടിച്ച് പിന്നിട് ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു ജില്ല കോണ്‍ഗ്രസ് നേതൃത്വം. ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികളും വ്യക്തമാക്കി. ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണം കോണ്‍ഗസിന് നഷ്ടപ്പെടുകയും ചെയ്തു.
വളരെ പെട്ടെന്ന് ഇത്തരത്തില്‍ പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകള്‍ വ്യാപാരികളുടെ ജീവിക്കാനുള്ള അവകാശത്തെ ചൂഷണം ചെയ്യുന്നതാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
ALSO READ: ‘അഴിമതിരഹിതവും കാര്യക്ഷമവുമായ ഭരണ സംവിധാനത്തിന് ലോകായുക്ത കരുത്ത് നൽകുന്നു’: മുഖ്യമന്ത്രി
‘ആപത്കരമായ സാമ്പത്തിക സാഹചര്യം നേരിടുന്ന വ്യാപാരികള്‍ക്കാണ് ഇത്തരം ഹര്‍ത്താലുകളില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. പൊതു ജനജീവിതത്തെ തടസപ്പെടുത്തുന്നതും അശ്രദ്ധയോടെ പ്രഖ്യാപിക്കുന്ന ഹര്‍ത്താല്‍ നിരന്തരം ആവര്‍ത്തിക്കുന്നത് അസഹ്യമാണ്,’ എന്ന് വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
സമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയില്‍ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കാനാണ് തീരുമാനം. സാധാരണ ജനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ട സജ്ജീകരണങ്ങളും ഇതിനകം സ്വീകരിച്ചതായി വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി സന്തോഷ് സബാസ്റ്റ്യന്‍, പ്രസിഡണ്ട്, സൂര്യ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here