കോഴിക്കോട് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും; ഹര്‍ത്താല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യാപാരികള്‍

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ ഹര്‍ത്താലിനെതിരെ വ്യാപാരി സമിതി അംഗങ്ങള്‍. വളരെ പെട്ടെന്ന് ഇത്തരത്തില്‍ പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകള്‍ വ്യാപാരികളുടെ ജീവിക്കാനുള്ള അവകാശത്തെ ചൂഷണം ചെയ്യുന്നതാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

ALSO READ:  പയ്യന്നൂര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി തെരഞ്ഞെടുപ്പിലാണ് കെ സുധാകരന് തിരിച്ചടി; പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച സ്ഥാനാര്‍ത്ഥി തോറ്റു

‘ആപത്കരമായ സാമ്പത്തിക സാഹചര്യം നേരിടുന്ന വ്യാപാരികള്‍ക്കാണ് ഇത്തരം ഹര്‍ത്താലുകളില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. പൊതു ജനജീവിതത്തെ തടസപ്പെടുത്തുന്നതും അശ്രദ്ധയോടെ പ്രഖ്യാപിക്കുന്ന ഹര്‍ത്താല്‍ നിരന്തരം ആവര്‍ത്തിക്കുന്നത് അസഹ്യമാണ്,’ എന്ന് വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

ALSO READ: ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റിനു മുന്നോടിയായി നടത്തുന്ന ആയുർവേദ ഇൻ്റസ്ട്രിയൽ സെക്ടറൽ കോൺക്ലേവ് കൊച്ചിയിൽ

സമിതിയുടെ നേതൃത്വത്തില്‍ നാളെ കോഴിക്കോട് ജില്ലയില്‍ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കാനാണ് തീരുമാനം. സാധാരണ ജനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ട സജ്ജീകരണങ്ങളും ഇതിനകം സ്വീകരിച്ചതായി വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി സന്തോഷ് സബാസ്റ്റ്യന്‍, പ്രസിഡണ്ട്, സൂര്യ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News