വാഹനത്തിന്റെ തകരാറുമൂലം പതിനൊന്ന് ദിവസമായി പെരുവഴിയില്‍ കുടുങ്ങിയ ഉത്തര്‍പ്രദേശ് സ്വദേശിയായ ലോറി ഡ്രൈവര്‍ക്ക് സഹായവുമായി വ്യാപാരികളും ലോട്ടറി തൊഴിലാളികളും. കോട്ടയം ഏറ്റുമാനൂരാണ് സംഭവം. രാഹുല്‍ ശര്‍മ എന്ന 26കാരനാണ് ഏറ്റുമാനൂര്‍ ക്ഷേത്രത്തിനു സമീപം കുടുങ്ങിത്. തകരാറിലായ പാര്‍ട്‌സ് മാറ്റിവെച്ചെങ്കില്‍ മാത്രമേ വാഹനം സ്റ്റാര്‍ട്ട് ആകൂ. എന്നാല്‍ വാഹനം കേടായത് ഡ്രൈവറുടെ കുഴപ്പം കൊണ്ടാണെന്നും വാഹനം വഴിയില്‍ കിടന്നു പോയതു മൂലം വന്‍ നഷ്ടമുണ്ടായെന്നുമാണ് വാഹന ഉടമ പറയുന്നത്.
also read- ‘നിലയ്ക്കാത്ത മഴയിലും കെടാത്ത കരുത്തുമായി പുതുപ്പള്ളി’; ജെയ്ക്കിന്റെ റോഡ് ഷോയ്ക്ക് മികച്ച സ്വീകരണം
കോട്ടയത്തേക്കു റഫ്രിജറേറ്റര്‍ കയറ്റി വന്ന ലോറിയാണ് എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ബ്രേക്ക് ഡൗണ്‍ ആയത്. ലോഡ് ഇറക്കിയ ശേഷം കഴിഞ്ഞ ചൊവ്വാഴ്ച കോയമ്പത്തൂരിലേക്ക് പോകാനായി ഏറ്റുമാനൂരില്‍ എത്തിയപ്പോഴാണ് വാഹനം തകരാറിലായത്. വാഹന ഉടമയെ വിവരം അറിയിച്ചെങ്കിലും വാഹനം ഓടാത്തതു മൂലം തനിക്ക് പ്രതിദിനം നാലായിരം രൂപ വീതം നഷ്ടമായെന്നും ആ പണം ഡ്രൈവര്‍ മടക്കി തരണമെന്നുമായിരുന്നു മറുപടി. വാഹനം എത്രയും വേഗം നന്നാക്കി തിരികെ എത്തിക്കണമെന്നും താക്കീതും നല്‍കി. ഇതോടെയാണ് ചെലവു കാശു പോലുമില്ലാതെ ഡ്രൈവര്‍ നടുറോഡില്‍ കുടുങ്ങിയയത്.
വാഹന കമ്പനി അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്നു ഇവര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ഇന്ധനം എത്തുന്ന പമ്പിനു തകരാറുണ്ടെന്നും ഇതു മാറ്റിവെയ്ക്കണമെന്നും കണ്ടെത്തി. എന്നാല്‍ മാറ്റിവെയ്‌ക്കേണ്ട ഉപകരണം സ്റ്റോക്ക് ഇല്ലായിരുന്നു. ഇതോടെ കാര്യങ്ങള്‍ പ്രതിസന്ധിയിലായി. വാഹനം മുന്നോട്ടെടുക്കാന്‍ വഴിയില്ലാതെ വന്നതോടെ രാഹുല്‍ ശര്‍മയും പ്രതിസന്ധിയിലായി. ഭക്ഷണം കഴിക്കാന്‍ പോലും നിവൃത്തിയില്ലാതെ വന്നതോടെയാണ് സഹായവുമായി നാട്ടുകാരും വ്യാപാരികളും ലോട്ടറി വില്‍പനക്കാരും രംഗത്തെത്തിയത്. വാഹന ഉടമയെ അനുനയിപ്പിച്ച് വാഹനം പ്രദേശത്ത് നിന്ന് നീക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here