കുണ്ടറ പള്ളിമുക്ക് റെയിൽവേ മേൽപാല ഉദ്ഘാടനം തെരഞ്ഞെടുപ്പ് സ്റ്റണ്ട്: മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

കുണ്ടറ പള്ളിമുക്ക് റെയിൽവേ മേൽപാല ഉദ്ഘാടനം തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്ന് മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. 2017ലെ സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരം 39.86 കോടി രൂപ മേൽപ്പാലം നിർമ്മാണത്തിന് അനുവദിക്കുകയും റോഡ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷന് നിർമ്മാണ ചുമതല നൽകുകയും ചെയ്തു. തുടർന്ന് വിശദമായ പദ്ധതി രേഖ കിഫ്ബിക്ക് സമർപ്പിക്കുകയും കിഫ്ബി അത് അംഗീകരിക്കുകയും ചെയ്തു.

Also Read: വ്യാജ പുരാവസ്തു കേസിലെ കള്ളപ്പണ ഇടപാട്; മോൺസൺ മാവുങ്കലിനെതിരെ നടപടിയുമായി ഇ ഡി

അതനുസരിച്ച് സ്ഥലം ഏറ്റെടുക്കൽ നടപടി തുടങ്ങിയപ്പോഴാണ് ആശുപത്രിമുക്ക് – ആറുമുറിക്കട റോഡ് വികസനത്തിന്റെ ഭാഗമായി ഈ മേഖലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി റോഡ് വികസനത്തിനും, പള്ളിമുക്ക് ഫ്ലൈ ഓവർ നിർമ്മാണത്തിനുമായി 161 കോടിയുടെ കിഫ്ബി പദ്ധതി പ്രത്യേകമായി അനുവദിച്ചത്. അതനുസരിച്ച് ആർ.ഓ.ബിയും, ഫ്ലൈ ഓവറും യോജിപ്പിച്ച് നിർമിക്കണമെന്ന് സർക്കാർ ഉത്തരവിറക്കി.

Also Read: വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ; കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കണം: പി എം ആർഷോ

ഇതിനുവേണ്ടി റോഡ് ഫണ്ട് ബോർഡിനെ എസ് പി ബി ആയി നിയമിച്ച് ഉത്തരവ് ഇറക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് കോവിഡ് മഹാമാരി മൂലം എല്ലാം ലോക്ക് ഡൗൺ ആയത്. തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎ യാതൊരു തുടർനടപടികളും സ്വീകരിച്ചില്ല. 2024 ജനുവരി 29നാണ് പൊതുമരാമത്ത് സെക്രട്ടറിയുമായി ഒരു മീറ്റിംഗ് വിളിക്കാൻ എംഎൽഎ സമയം കണ്ടെത്തിയത്. ഈ നിലയിലുള്ള ഒരു സമഗ്ര പദ്ധതി നടപ്പാക്കുന്നതിന് പകരമാണ് പ്രധാനമന്ത്രിയുടെ രാജ്യത്തെ 1500 മേൽപ്പാല ഉദ്ഘാടന പട്ടികയിൽ പള്ളിമുക്ക് മേൽപ്പാലം ഉൾപ്പെടുത്തി എന്ന് എംപി മേനി പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News