ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചില മാനദണ്ഡങ്ങളുണ്ട്; പ്രശാന്തിനെ സസ്പെൻഡ് ചെയ്തതിൽ സന്തോഷം: ജെ മേഴ്സിക്കുട്ടിയമ്മ

j mercikutty

പ്രശാന്തിനെ സസ്പെൻഡ് ചെയ്തതിൽ സന്തോഷമെന്ന് മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചില മാനദണ്ഡങ്ങൾ ഉണ്ടെന്നും അതൊന്നും തനിക്ക് ബാധകമല്ല എന്ന് ഭാവിച്ചാൽ സർക്കാരിന് വേറെ വഴിയില്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കേരളീയ സമൂഹത്തെ എങ്ങനെയാണ് വർഗീയമായി വിഭജിക്കാൻ കഴിയുക എന്ന അശ്രാന്ത പരിശ്രമത്തിലാണ് സംഘപരിവാർ. മധ്യവർഗ്ഗ വിഭാഗങ്ങൾ സംഘപരിവാറിന്റെ കെണിയിൽ വീണു കൊടുക്കുന്നു എന്നതാണ് പ്രശ്നമെന്നും അവർ പറഞ്ഞു.

കേരളത്തിലെ മതസൗഹാർദ്ദം എങ്ങനെ തകർക്കാം എന്ന് ഗവേഷണം നടത്തുകയാണ് സംഘപരിവാർ. ആ ശ്രമത്തിനെ പ്രതിരോധിക്കാനുള്ള കരുത്ത് കേരളത്തിൻറെ സമൂഹത്തിലുണ്ട്. സർക്കാറിന്റെ ഇടപെടൽ നമ്മുടെ നാടിന്‍റെ രക്ഷയ്ക്കാണ്. മുനമ്പം വിഷയം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്നും അവർ വ്യക്തമാക്കി.

ALSO READ; ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശ്ശബ്ദ പ്രചരണം, വോട്ടുറപ്പിക്കാനൊരുങ്ങി സ്ഥാനാർഥികളും മുന്നണികളും

സർക്കാർ മത്സ്യത്തൊഴിലാളിക്കൊപ്പമാണെന്ന് പലതവണ ആവർത്തിച്ചിട്ടുണ്ട്. സംഘപരിവാറിന് പ്രത്യേക അജണ്ട തന്നെ അവിടെയുണ്ട്. മതസൗഹാർദ്ദം സംരക്ഷിക്കാൻ മത നേതൃത്വത്തിനും ഉത്തരവാദിത്വമുണ്ട്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രസ്താവനകൾ ഗൗരവത്തോടെ കാണണമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. തെരഞ്ഞെടുപ്പും മുനമ്പവുമായി ബന്ധമില്ല. അവിടുത്തെ ജനങ്ങളുടെ ജീവിതമാണ് പ്രശ്നം. വകുപ്പ് മന്ത്രി ഒരിക്കലും വർഗീയത പറഞ്ഞിട്ടില്ല. വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തു മതസൗഹാർദം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News