അര്‍ജന്‍റീന-യുറുഗ്വേ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഫുട്ബോൾ താരങ്ങൾ തമ്മിൽ കയ്യാങ്കളി. മത്സരത്തിൽ അർജന്റീന ഉറുഗ്വേയോട് എതിരില്ലാത്ത രണ്ടു ഗോളിൽ തോറ്റു. അര്‍ജന്‍റീന താരം റോഡ്രിഗോ ഡി പോളും ഉറുഗ്വേൻ ഡിഫൻഡർ മത്തിയാസ് ഒലിവേരയുമായുള്ള കലഹമാണ് കയ്യാങ്കളിയിലെത്തിയത്. മത്സരത്തിനിടെ മത്തിയാസുമായി ഡി പോള്‍ വാക്കേറ്റം നടത്തിയിരുന്നു.
ALSO READ: ഷമിയുടെ രൂപം ‘സാന്‍ഡ് ആര്‍ട്ടില്‍’; ആദരവുമായി സുദര്‍ശന്‍ പട്‌നായിക്
മത്സരത്തിൽ ശാരീരികമായി ആക്രമണത്തിലൂടെ മെസ്സിയെ വീഴ്ത്താൻ ഉറുഗ്വേൻ താരങ്ങൾ പലതവണ ശ്രമിച്ചതും അർജന്റീന താരങ്ങളെ പ്രകോപിപ്പിച്ചു. മത്സരത്തിന്റെ ഇരുപതാം മിനുട്ടിൽ ഡി പോളിനെതിരെ മത്തിയാസ് മോശം പരാമര്‍ശം നടത്തിയതിന് പിന്നാലെ ഇരുവരും പരസ്പരം പിടിച്ചു തള്ളിയതോടെ പിന്നില്‍ നിന്ന് ഓടിയെത്തിയ മെസി അപ്രതീക്ഷിതമായി മത്തിയാസിന്‍റെ കുത്തിന് പിടിച്ചു തള്ളി. ഇതോടെ അടി പൊട്ടുമെന്ന സ്ഥിതിതിയാങ്കിലും ഇരു ടീമിലെയും കളിക്കാരെത്തി ഇരുവരെയും പിടിച്ചുമാറ്റി. സംഭവത്തില്‍ മെസിക്ക് റഫറി കാര്‍ഡൊന്നും നല്‍കാതിരുന്നതിനെച്ചൊല്ലി സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
ALSO READ: കൊഹ്ലിയെ മറികടക്കാന്‍ ഞങ്ങള്‍ക്ക് ബാബര്‍ അസമുണ്ട്: കമ്രാന്‍ അക്മല്‍
മത്സരത്തിൽ തോറ്റെങ്കിലും മുൻപത്തെ മത്സരങ്ങളെല്ലാം വിജയിച്ച അർജന്റീന പോയിന്റ് നിലയിൽ ഒന്നാമതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here