വെറും 11 മിനിറ്റിനിടെ ഹാട്രിക്‌, ഒരാഴ്‌ചക്കിടെ രണ്ടാം തവണയും; ത്രില്ലടിപ്പിച്ച്‌ വീണ്ടും മെസ്സി, ഇന്റര്‍മിയാമിക്ക്‌ വമ്പന്‍ ജയം, കിരീടം

inter-miami

11 മിനിറ്റിനിടെ ഹാട്രിക്‌ നേടി അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി. നാല്‌ മിനിറ്റിനിടെ ഇരട്ട ഗോള്‍ നേടി ലൂയിസ്‌ സുവാരസും എതിരാളികളുടെ വല വിറപ്പിച്ചതോടെ ന്യൂ ഇംഗ്ലണ്ട്‌ റവല്യൂഷനെതിരെ 6-2 എന്ന സ്‌കോറില്‍ ഇന്റര്‍മിയാമി വന്‍ ജയം നേടി. ഒരാഴ്‌ചയ്ക്കിടെയാണ്‌ മെസ്സി ഹാട്രിക്‌ നേടുന്നത്‌. ബൊളീവിയയ്‌ക്കെതിരെ ദേശീയ ടീമിനായി ഹാട്രിക്‌ നേടിയിരുന്നു.

Also Read: ദക്ഷിണാഫ്രിക്കന്‍ പെണ്‍പുലികള്‍ ലോകകപ്പുയര്‍ത്തുമോ, അതോ കിവികള്‍ കൊത്തിപ്പറക്കുമോ, പുരുഷടീമുകള്‍ക്ക്‌ കഴിയാത്ത ആ സ്വപ്‌നം നേടുമോ? എല്ലാം ഇന്നറിയാം

ഇതോടെ എംഎല്‍എസ്‌ സപ്പോര്‍ട്ടേഴ്‌സ്‌ ഷീല്‍ഡും ഇന്റര്‍മിയാമി നേടി. മേജര്‍ ലീഗ്‌ സോക്കറില്‍ ഒറ്റ സീസണില്‍ ഏറ്റവും കൂടുതല്‍ പോയിന്റ്‌ നേടുന്ന ടീമായി ഇന്റര്‍മിയാമി മാറി. ഫ്‌ളോറിഡയിലെ ഫോര്‍ട്ട്‌ ലോഡര്‍ഡെയ്‌ലിലെ ചെയ്‌സ്‌ സ്‌റ്റേഡിയം ആയിരുന്നു വേദി.

33 ഗോളോടെ ക്ലബിന്റെ എക്കാലത്തെയും വലിയ സ്‌കോര്‍ വേട്ടക്കാരനായി മെസ്സി മാറി. ഒരു സീസണില്‍ വ്യത്യസ്‌ത കളിക്കാര്‍ 20 ഗോള്‍ നേടുന്ന ആദ്യ ടീമായും എംഎല്‍എസ്‌ റെക്കോർഡ് കുറിച്ചു. മെസ്സിക്ക്‌ പുറമെ സുവാരസാണ്‌ 20 ഗോളുകള്‍ നേടിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here