ചിലിക്കെതിരായ മത്സരത്തില്‍ പരിക്ക്; അവസാന മത്സരത്തിൽ മെസി വിട്ടുനിൽക്കും ?

ചിലിക്കെതിരായ മത്സരത്തില്‍ 24ാം മിനിറ്റിൽ പരിക്കേറ്റതിനെ തുടർന്ന് ലിയോണല്‍ മെസി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കളിക്കില്ല എന്ന് റിപ്പോർട്ട്.എന്നാൽ വലതു കാലിനേറ്റ പരിക്ക് ഗുരുതരമല്ലെന്ന് മെസി പറഞ്ഞു. ചിലിക്കെതിരായ മത്സരത്തിന്റെലാണ് സൂപ്പര്‍ താരം ലിയോണല്‍ മെസിക്ക് പരിക്കേല്‍ക്കുന്നത്. വലതുകാലിലെ തുടയിലെ മസിലിന് ആണ് മെസിക്ക് പരിക്കേറ്റത്. താരം പ്രാഥമിക ചികിത്സ തേടി.

also read: കഴക്കൂട്ടത്ത് അതിഥി തൊഴിലാളി ഷോക്കേറ്റു മരിച്ചു

നിലവില്‍ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് മെസി. അര്‍ജന്റീനയുടെ അവസാന മത്സരം നടക്കുന്നത് 30ന് പെറുവിനെതിരെയാണ്. ഈ മത്സരത്തില്‍ കൂടുതല്‍ താരങ്ങള്‍ക്ക് അവസരം നല്‍കാനാണ് സാധ്യത. ക്വര്‍ട്ടര്‍ ഫൈനല്‍ പോരില്‍ മെസി ആരോഗ്യവാനായി തിരിച്ചെത്തുമെന്നാണ്  പ്രതീക്ഷ.

also read: ലഹരി വിരുദ്ധ ദിനത്തിൽ 10 ലക്ഷം രൂപ വില വരുന്ന ലഹരി മരുന്നുമായി നാലുപേർ പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News