ലോകത്തിലെ ഏറ്റവും മികച്ച ടീം ഏതെന്ന് വ്യക്തമാക്കി ലയണൽ മെസി

റയൽ മാഡ്രിഡാണ് നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ടീം എന്ന് വ്യക്തമാക്കി ലയണൽ മെസ്സി. ഇൻഫോബെയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ആണ് താരം ഇക്കാര്യം പറഞ്ഞത്. റയല്‍ മാഡ്രിഡിനെയാണ് നിലവിലെ മികച്ച ടീമായി തെരഞ്ഞെടുത്തത്.

ലോകത്തിലെ മികച്ച ഫുട്‌ബോള്‍ ടീം നിലവില്‍ റയല്‍ മാഡ്രിഡാണ്. ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാരാണ് അവര്‍. മത്സരഫലങ്ങള്‍ പരിഗണിക്കുകയാണെങ്കില്‍ റയല്‍ മാഡ്രിഡാണ് മികച്ച ടീം. എന്നാല്‍ പെർഫോമൻസിന്റെ കാര്യത്തിൽ മാഞ്ചസ്റ്റര്‍ സിറ്റിയെ തനിക്ക് പറയേണ്ടിവരുമെന്നും മെസ്സി പറഞ്ഞു.

ALSO READ: ‘കോട്ടയം മെഡിക്കല്‍ കോളേജിൽ പഠനത്തിനും ചികിത്സയ്ക്കും ഗവേഷണത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും’: മന്ത്രി വി എൻ വാസവൻ

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ 15-ാം കിരീടവും സ്വന്തമാക്കിയാണ് റയല്‍ മാഡ്രിഡ് മുന്നേറുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയടക്കം കീഴക്കിയാണ് റയല്‍ മുന്നേറുന്നത്. സീസണിലെ ലാ ലീഗ കിരീടവും റയല്‍ സ്വന്തമാക്കിയിരുന്നു.

ALSO READ:കൃഷിക്കൊപ്പം കളമശേരിയുടെ മാസ്റ്റർ പ്ലാൻ പദ്ധതികൾക്ക് തുടക്കമായി; മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News