അമേരിക്കയില്‍ മിന്നും പ്രകടനം തുടര്‍ന്ന് ലയണല്‍ മെസ്സി; ഇരട്ട ഗോളുകള്‍ നേടി

അമേരിക്കയില്‍ മിന്നും പ്രകടനം തുടര്‍ന്ന് ലയണല്‍ മെസ്സി. ഇന്റര്‍കോണ്‍ടിനന്റല്‍ ലീഗ്‌സ് കപ്പില്‍ അറ്റ്‌ലാന്റയ്‌ക്കെതിരെ മെസി ഇരട്ട ഗോള്‍ നേടി. മത്സരത്തില്‍ ഇന്റര്‍ മയാമി 4-0ന് അറ്റ്ലാന്റയെ തകര്‍ത്തു. മെസി ഇരട്ട ഗോളും റോബര്‍ട്ട് ടെയ്ലര്‍ ഒരു ഗോളും നേടിയതോടെ, ഇന്റര്‍ മയാമി ആദ്യപകുതിയില്‍ തന്നെ 3-0ന് മുന്നിലെത്തി.

Also Read: കാര്‍ഗില്‍ യുദ്ധവിജയത്തിന് ഇന്ന് 24 വയസ്

ഇന്റര്‍ മയാമിയില്‍ എത്തിയ ശേഷം തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് മെസിയുടെ ഗോള്‍നേട്ടം. ജയത്തോടെ ഇന്റര്‍ മയാമി നോക്കൗട്ട് റൗണ്ടിലെത്തി. അരങ്ങേറ്റ മത്സരത്തില്‍ ക്രൂസ് അസൂലിനെതിരെ മെസി 94-ാം മിനുറ്റില്‍ ഗോള്‍ നേടിയിരുന്നു. ഇതോടെ മയാമിയിലെത്തിയ ശേഷം രണ്ട് കളിയില്‍ ഗോളായി അര്‍ജന്റൈന്‍ ഇതിഹാസത്തിന്റെ ഗോള്‍ നേട്ടം മൂന്നായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News