അരങ്ങേറ്റ മത്സരത്തിൽ ഫ്രീകിക്ക് ഗോളിലൂടെ ഇന്റർ മയാമിയെ വിജയലത്തിലേക്കെത്തിച്ച് ലിയോണൽ മെസി. തോൽവികളിൽ വീണ് കിടന്നിരുന്ന ടീമിനെ 94-ാം മിനിറ്റിലെ ഫ്രീകിക്കിലൂടെ മെസി ആദ്യ വിജയത്തിലേക്ക് കൈപിടിച്ച് നടത്തുമ്പോൾ പി എസ് ജി വിട്ട താരത്തിന്റെ തീരുമാനങ്ങൾ ശരിയായിരുന്നു എന്ന് തന്നെയാണ് ഫുട്‍ബോൾ ലോകം ഒന്നടങ്കം പറയുന്നത്.
ALSO READ: മണിപ്പൂർ ലൈംഗികാതിക്രമം; ഒരാൾ കൂടി അറസ്റ്റിൽ
പെനല്‍റ്റി ബോക്സിന് പുറത്തു നിന്ന് മെസി നേടിയ ഫ്രീ കിക്ക് ഗോളില്‍ ക്രൂസ് അസൂലിനെയാണ് ഇന്‍റര്‍ മയാമി ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചത്. 54-ാം മിനിറ്റില്‍ ബെഞ്ചമിന്‍ ക്രെമാസ്ചിക്ക് പകരക്കാരനായാണ് ഇന്‍റര്‍ മയാമിയുടെ പത്താം നമ്പര്‍ കുപ്പായത്തില്‍ മെസി എത്തിയത്. തുടർന്ന് ഇഞ്ചുറി ടൈമില്‍ ബോക്സിന് പുറത്ത് മെസിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീ കിക്കാണ് ഇന്‍റര്‍ മയാമിയുടെ വിജയഗോളില്‍ കലാശിച്ചത്.
മെസി ഓരോ തവണ പന്ത് തൊടുമ്പോഴും സ്റ്റേഡിയം ആവേശത്തിൽ ആർത്തിരമ്പുകയായിരുന്നു. പി എസ് ജി യിൽ നിന്നുള്ള മെസിയുടെ മടക്കവും ഇന്റർ മയാമിയിലേക്കുള്ള അരങ്ങേറ്റവുമെല്ലാം വലിയ രീതിയിൽ ചർച്ചകൾക്ക് വഴിവച്ചിരുന്നു. മെസിയുടെ തീരുമാനം തെറ്റായിരുന്നു എന്ന് വരെ വിലയിരുത്തിയവർ ഉണ്ടായിരുന്നു. അരങ്ങേറ്റ മത്സരത്തിലെ ഈ വിജയം അതിനെല്ലാമുള്ള മറുപടിയായിട്ടായിരിക്കും സാക്ഷാൽ ലിയോണൽ മെസി അടയാളപ്പെടുത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here