ഗോള്‍വലയില്‍ സെഞ്ച്വറി അടിച്ച് മെസ്സി

ഇന്റര്‍നാഷ്ണല്‍ തലത്തില്‍ നൂറുഗോള്‍ തികച്ച് അര്‍ജന്റീനന്‍ സൂപ്പര്‍ താരം മെസ്സി. 174 മത്സരങ്ങളില്‍ നിന്നാണ് അന്താരാഷ്ട്ര കരിയറില്‍ അര്‍ജന്റീന നായകന്റെ നേട്ടം. മെസ്സിയുടെ നൂറാം ഗോള്‍ കുറസോവയ്‌ക്കെതിരെയാണ്

സൗഹൃദ മത്സരത്തില്‍ കുറസാവോയെ അര്‍ജന്റീന എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. മെസ്സി ഹാട്രിക നേടി. 20-ാം മിനുട്ടില്‍ ഗോള്‍ നേടി മെസ്സിയാണ് അര്‍ജന്റീനയുടെ കുതിപ്പിന് തുടക്കമിട്ടത്. ഈ ഗോളോടെ മെസ്സി നൂറു ഗോളും തികച്ചു.

23-ാം മിനുട്ടില്‍ നിക്കോ ഗോണ്‍സാല്‍വസ് ലീഡുയര്‍ത്തി. 33-ാം മിനുട്ടില്‍ വീണ്ടും മെസ്സിയുടെ തകര്‍പ്പന്‍ ഗോള്‍. 35-ാം മിനുട്ടില്‍ എന്‍സോ ഫെര്‍മാണ്ടസിലൂടെ അര്‍ജന്റീന വീണ്ടും ലീഡുയര്‍ത്തി. 37-ാം മിനുട്ടില്‍ മെസ്സി മൂന്നാം ഗോളും നേടി അര്‍ജന്റീനന്‍ ഗോള്‍പട്ടിക തികച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News