ആദ്യമായി യൂറോപ്പിന് പുറത്തുള്ള ക്ലബ്ബിന് വേണ്ടി മത്സരിക്കുവാൻ തയ്യാറെടുക്കുകയാണ് ലയണല്‍ മെസ്സി. അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബായ ഇന്റര്‍ മയാമിയുമായിട്ടാണ് മെസ്സി കരാർ ഒപ്പുവെച്ചത്. 2025 വരെയാണ് മെസിയുടെ കരാർ. ‘ഇന്റര്‍ മയാമിയിലും അമേരിക്കയിലും എന്റെ കരിയറിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നതില്‍ ഞാന്‍ വളരെ ആവേശത്തിലാണ്’ എന്നാണ് മെസ്സി പ്രതികരിച്ചത്.
ALSO READ: ഏക സിവിൽകോഡ്: ശശി തരൂരിനെ തള്ളി വി ഡി സതീശന്‍
പത്താം നമ്പര്‍ ജഴ്‌സിയണിഞ്ഞ് നില്‍ക്കുന്ന മെസ്സിയുടെ ചിത്രങ്ങള്‍ ഇന്റര്‍ മയാമിയും പങ്കുവെച്ചു. ബാഴ്‌സലോണയിലും അര്‍ജന്റീന ദേശീയ ടീമിലും മെസ്സിയെ പരിശീലിപ്പിച്ചിട്ടുള്ള ജെറാഡോ മാര്‍ട്ടിനോയാണ് ഇന്റര്‍ മയാമിയുടെ പരിശീലകന്‍.
മെസ്സിയുമായുള്ള കരാർ സ്വപ്‌ന സാക്ഷാത്കാരമാണെന്നാണ് ക്ലബ്ബിന്റെ ഉടമകളിലൊരാളായ ഡേവിഡ് ബെക്കാം വിശേഷിപ്പിച്ചത്. മെക്‌സിക്കന്‍ ക്ലബ്ബായ ക്രുസ് അസുലുമായി ഈ മാസം 21നാണ് മെസ്സിയുടെ ഇന്റര്‍ മയാമിയിലെ അരങ്ങേറ്റ മത്സരം നടക്കുക. ഇന്റര്‍ മയാമിയുടെ ഹോം ഗ്രൗണ്ടായ ഡിആര്‍വി പിഎന്‍കെ സ്റ്റേഡിയത്തില്‍ ആരാധകരുടെ മുന്നില്‍ ഉടന്‍ മെസ്സിയെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡേവിഡ് ബെക്കാമും ചടങ്ങിനെത്തിയേക്കും.
ALSO READ: വിവാദങ്ങള്‍ മാധ്യമസൃഷ്ടി, താന്‍ പാര്‍ട്ടിയില്‍ സജീവം: ഇ പി ജയരാജന്‍
ചൊവ്വാഴ്ചയാണ് മെസ്സി കുടുംബസമേതം ഫ്‌ളോറിഡയിലെത്തിയത്. കട്ടൗട്ടുകള്‍ ഉൾപ്പടെ മെസ്സിയെ വരവേല്‍ക്കുന്നതിന് വൻസ്വീകരണമായിരുന്നു ഒരുക്കിയത്. അതേസമയം ,2022-23 സീസണിന്റെ അവസാനത്തിലാണ് മെസ്സി ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമൻ വിടുന്നത്. തുടര്‍ന്ന് അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here