മെസിയെ ബെയ്ജിങ് എയര്‍പോര്‍ട്ടില്‍ തടഞ്ഞു

ഇതിഹാസതാരം ലയണല്‍ മെസിയെ ചൈനയിലെ ബെയ്ജിങ് എയര്‍പോര്‍ട്ടില്‍ തടഞ്ഞു.രാജ്യാന്തര സൗഹൃദ മത്സരത്തിനായി ചൈനയില്‍ എത്തിയതായിരുന്നു താരം.അർജന്റീന ടീമിലെ സഹതാരങ്ങളും മെസിക്കൊപ്പം ഉണ്ടായിരുന്നു.

Also Read: ഇൻ്റർ കോണ്ടിനെൻ്റൽ കപ്പിൽ ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുന്നു

അര്‍ജന്റീന പാസ്‌പോര്‍ട്ടിലായിരുന്നു മെസിക്ക് ചൈനീസ് വിസ നല്‍കിയിരുന്നത്.എന്നാല്‍ ചൈനീസ് വിസയുള്ള അര്‍ജന്റീന പാസ്‌പോര്‍ട്ടിനു പകരം വിസയില്ലാത്ത സ്പാനിഷ് പാസ്‌പോര്‍ട്ടായിരുന്നു മെസി കൊണ്ടുവന്നത്.പാസ്പോർട്ടുമായി ബന്ധപ്പെട്ടുണ്ടായ ഈ ആശയക്കുഴപ്പം കാരണമാണ് താരത്തെ തടഞ്ഞുവെച്ചത്.

എയർപോർട്ടിൽ വെച്ച് സുരക്ഷാ ഉദ്യോ​ഗസ്ഥർ പാസ്പോർട്ട് പരിശോധിച്ചപ്പോഴാണ് മെസിയുടെ കൈയിൽ ചൈനീസ് വിസയില്ലെന്ന് കണ്ടെത്തിയത്.തുടർന്ന് ചൈനീസ് ബോര്‍ഡര്‍ പൊലീസ് എത്തി മെസിയെ തടയുകയായിരുന്നു. ഇതേത്തുടർന്ന് അരമണിക്കൂറോളം താരത്തിനും സം​ഘത്തിനും എയർപോർട്ടിൽ കഴിയേണ്ടി വന്നു. പിന്നീട് സംഭവത്തിൽ അധികൃതർ ഇടപ്പെടുകയും മെസിക്ക് പ്രവേശന വിസ അനുവദിക്കുകയുമായിരുന്നു. ജൂണ്‍ പതിനഞ്ചിനാണ് ഓസ്‌ട്രേലിയക്കെതിരായ അര്‍ജന്റീനയുടെ ആദ്യമത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News