രാജ്യാന്തര മത്സരങ്ങൾ കളിക്കണം; മെസിക്ക് മൂന്ന് മത്സരങ്ങളെങ്കിലും നഷ്ടമാവും

ലയണൽ മെസിക്ക് മൂന്ന് മത്സരങ്ങളെങ്കിലും നഷ്ടമാവുമെന്ന് പരിശീലകൻ ടാര മാർട്ടിനോ. അർജന്റീനൻ ടീമിനായി രാജ്യാന്തര മത്സരങ്ങൾ കളിക്കേണ്ടതുള്ളതിനാൽ ആണ് താരത്തിന് മത്സരങ്ങൾ നഷ്ടപ്പെടുക. അതേസമയം മെസിയില്ലാതെയും മത്സരങ്ങൾ ജയിക്കേണ്ടതുണ്ടെന്നും പരിശീലകൻ പറഞ്ഞു. ന്യൂയോർക്ക് റെഡ് ബുൾസിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചതിനു പിന്നാലെയാണ് പരിശീലകൻ്റെ വെളിപ്പെടുത്തൽ.

also read:പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട്; കെ സുധാകരൻ ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല

ഇൻ്റർ മയാമിക്കായി ആകെ 9 മത്സരങ്ങൾ കളിച്ച മെസി 11 ഗോളും 6 അസിസ്റ്റും നേടി. മെസിയുടെ കീഴിൽ ക്ലബ് ആദ്യമായി യുഎസ് ലീഗ്സ് കപ്പും നേടിയിരുന്നു.

സെപ്തംബർ 7, 12 തീയതികളിലാണ് അമേരിക്കൻ ക്ലബ് ഇൻ്റർ മയാമി സൂപ്പർ താരം മെസി രാജ്യാന്തര ജഴ്സിയിൽ ഇറങ്ങുക. ഏഴിന് ഇക്വഡോറും 12ന് ബൊളീവിയയുമാണ് മെസിക്ക് എതിരാളികൾ ആയി എത്തുക.

also read:റഷ്യക്ക് നേരെ വ്യോമക്രമണം നടത്തി യുക്രൈൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News