പാരിസ് ഒളിമ്പിക്സിൽ അർജന്റീന ഫുട്ബാൾ ടീമിനായി കളിക്കാൻ താനില്ലെന്ന് സൂപ്പർ താരം ലയണൽ മെസി. എല്ലാ ടൂർണമെന്റും കളിക്കാനുള്ള പ്രായത്തിലല്ല താനെന്ന് മെസി പറഞ്ഞതായി പരിശീലകൻ യാവിയർ മഷറാനോ അറിയിച്ചു. ജൂൺ 20ന് ആരംഭിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനുള്ള ഒരുക്കത്തിലാണ് നിലവിൽ ചമ്പ്യാന്മാരായ മെസ്സിയും ടീമും.
‘ഞങ്ങൾ കോപ്പ അമേരിക്ക ഒരുക്കത്തിലായതിനാൽ ഇപ്പോൾ ഒളിമ്പിക്‌സിനെ കുറിച്ച് ചിന്തിക്കാനാവില്ല. എല്ലാത്തിലും കളിക്കാനുള്ള പ്രായത്തിലല്ല ഞാൻ. രണ്ട് തുടർച്ചയായ ടൂർണമെന്റുകൾ കളിക്കുന്നത് വളരെ പ്രയാസമായിരിക്കും. ഒളിമ്പിക്‌സിൽ മഷറാനോക്കൊപ്പം വിജയിക്കാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. അതൊരു അദ്ഭുതകരമായ അനുഭവമായിരുന്നു. ഒളിമ്പിക്‌സിലേത് ഒരിക്കലും മറക്കാനാവാത്ത ഓർമകളാണ്’ ഇ.എസ്.പി.എന്നിന് നൽകിയ അഭിമുഖത്തിൽ മെസി പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, 23 വയസ്സിന് മുകളിൽ പ്രായമുള്ള ഒരു ടീമിലെ മൂന്ന് താരങ്ങൾക്കാണ് ഒളിമ്പിക്സിൽ കളിക്കാനാവുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here