മികച്ച ഗോളിനുള്ള പുരസ്കാരം മെസിക്ക്

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ 2022-23 സീസണിലെ മികച്ച ഗോളിനുള്ള പുരസ്‌കാരം അർജൻ്റീനൻ സൂപ്പർതാരം ലയണല്‍ മെസിക്ക്. ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് വേണ്ടി ബെന്‍ഫിക്കയ്‌ക്കെതിരെ നേടിയ മനോഹര ഗോളാണ് മെസിയെ പുരസ്കാരത്തിന് അർഹനാക്കിയത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എർലിംഗ് ഹാളണ്ട്, ബെന്‍ഫിക്കയുടെ അലെഹാന്‍ഡ്രോ ഗ്രിമാള്‍ഡോ എന്നിവരെ പിന്തള്ളിയാണ് മെസിയുടെ നേട്ടം.

Also Read: ആഷസ്: രണ്ടാം ടെസ്റ്റിൽ ഓസിസ് മികച്ച നിലയിൽ

മികച്ച പത്ത് ഗോളുകള്‍ യുവേഫയുടെ ടെക്‌നിക്കല്‍ ഒബ്‌സര്‍വര്‍ പാനല്‍ തെരഞ്ഞെടുത്തിരുന്നു. ഇതില്‍ നിന്നാണ് ആരാധകരുടെ വോട്ടെടുപ്പിലുടെ മെസിയുടെ ഗോൾ തെരഞ്ഞെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News