ഏജന്റുമാരുടെ മുൻപിൽ ദേഷ്യമടക്കി നിസ്സഹായനായി മെസ്സി

ഫുട്ബോൾ ഏജന്റുമാരുടെയടുക്കൽ നിസഹായനായി, ദേഷ്യമടക്കിയിരിക്കുന്ന മെസ്സി. സമീപകാലത്തെ മെസ്സിയുടെ ട്രാൻസ്ഫർ കോലാഹലങ്ങൾ ശ്രദ്ധിച്ചവർക്ക് ഈയൊരു രംഗം സങ്കൽപ്പിക്കാൻ എളുപ്പമായിരിക്കും. എന്നാൽ റിയൽ ലൈഫിലല്ല ‘റീൽ’ ലൈഫിലാണ് ഈ സാഹചര്യം എന്ന് മാത്രമേയുള്ളൂ. അതെ, ഫുടബോളിനപ്പുറം അഭിനയത്തിലേക്ക് കൂടി കാലെടുത്തുവച്ചിരിക്കുകയാണ് മെസ്സി.

ALSO READ: 2023 ഏകദിന ലോകകപ്പ്; സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് വീരേന്ദര്‍ സെവാഗ്

ലാറ്റിനമേരിക്കൻ സീരീസായ ‘ലോസ് പ്രൊട്ടക്ടർസ്’ എന്ന സീരീസിലാണ് മെസ്സി അഭിനയിച്ചിരിക്കുന്നത്. ഏകദേശം അഞ്ച് മിനുട്ടോളം വരുന്ന ഭാഗമാണ് മെസ്സിയോടൊപ്പം അണിയറപ്രവർത്തകർ ചിത്രീകരിച്ചിരിക്കുന്നത്. യഥാർത്ഥ മെസ്സിയായിത്തന്നെയാണ് ഇതിൽ ഇതിഹാസത്തിന്റെ വേഷവും. പാപ്പരായ മൂന്ന് ഫുട്ബോൾ ഏജന്റുമാർ വീണ്ടും താരങ്ങളെ സമീപിക്കാനിറങ്ങുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സീരീസിന്റെ പ്രമേയം.

സീരീസിൽ മെസ്സിയുടെ ഭാഗം വെറും അഞ്ച് മിനുട്ട് മാത്രമാണ്. ഏജന്റുമാർ മെസ്സിയെ സമീപിക്കുകയും മെസ്സിക്ക് സ്വീകാര്യമല്ലാത്ത ഓഫറുകൾ മുന്നോട്ടുവെക്കുകയും ചെയ്യുന്നു. ഇതിൽ അസ്വാരസ്യനായ മെസ്സി നിരാശ പ്രകടിപ്പിക്കുന്നതാണ് രംഗം. മെസ്സിയുടെ ഈ അഞ്ച് മിനുട്ട് രംഗം മാത്രമായി അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. വൻ സ്വീകാര്യതയാണ് മെസ്സിയുടെ ഈ രംഗങ്ങൾക്ക് സാമൂഹ്യമാധ്യമങ്ങളിൽ ലഭിക്കുന്നത്.

ALSO READ: ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് പറയുന്നത് ജനങ്ങളെ ഭിന്നിപ്പിക്കാൻ; എം.വി ഗോവിന്ദൻമാസ്റ്റർ

നിലവിൽ പാരീസ് സെന്റ് ജർമൻ ക്ലബ് വിട്ടശേഷം ഇന്റർ മിയാമിയുമായി കരാർ ഒപ്പിട്ടിരിക്കുകയാണ് താരം. ഇതിനിടെ മെസ്സി ബാഴ്‌സയിലേക്ക് തിരിച്ചുവരുമെന്ന തരത്തിൽ അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News