രണ്ടാം മിനിറ്റിൽ മെസിയുടെ ഇടങ്കാൽ മാജിക്കിൽ തുടങ്ങി ; അർജൻ്റീനക്ക് വിജയം

ഓസ്ട്രേലിയക്കെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ അർജൻ്റീനക്ക് വിജയം. ഏകപക്ഷീയമായ രണ്ടു ഗോളിനാണ് മെസിയും സംഘവും ഓസീസിനെ തകർത്തത്. ലയണൽ മെസ്സിയും ജെർമൻ പെസല്ലയുമാണ് അർജൻ്റീനക്ക് വേണ്ടി ഗോൾ വല കുലുക്കിയത്.

Also read: കേരളത്തിന്റെ കായിക മേഖലയുടെ വളർച്ചക്ക് ക്യൂബയുടെ സഹായം; ധാരണയായെന്ന് മുഖ്യമന്ത്രി

മത്സരത്തിൻ്റെ രണ്ടാം മിനിറ്റിൽ തന്നെ സൂപ്പർതാരം ലയണൽ മെസ്സിയുടെ ഇടങ്കാൽ ഗോളിലൂടെ അർജന്‍റീന മുന്നിലെത്തി. എൻസോ ഫെർണാണ്ടസിന്‍റെ പാസ് സ്വീകരിച്ച മെസ്സി ബോക്സിനു പുറത്തുനിന്ന് പന്ത് മനോഹരമായി വലയിലെത്തിച്ചു.

രണ്ടാംപകുതിയിൽ അറുപത്തിയെട്ടാം മിനിറ്റിൽ അർജന്‍റീന ലീഡ് വർധിപ്പിച്ചു. റൊഡ്രിഗോ ഡി പോളിന്‍റെ അസിസ്റ്റിൽനിന്നാണ് പെസല്ല വല കുലുക്കിയത്. പന്തടക്കത്തിലും പാസ്സിങ്ങിലും അർജന്‍റീന തന്നെയായിരുന്നു മുന്നിൽ നിന്നത്. ജൂൺ 19ന് ജക്കാർത്തയിൽ ഇന്തോനേഷ്യക്കെതിരെയാണ് ലോക ചാമ്പ്യൻമാരുടെ അടുത്ത മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News