മെസ്സിയുടെ വിരമിക്കല്‍ ഇന്റര്‍ മയാമിയിലായിരിക്കില്ല; താരം ക്ലബ്ബ് വിടാനൊരുങ്ങുന്നെന്ന് സൂചന

അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സി മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബ് ഇന്റര്‍ മായാമി വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍ മയാമിയുമായി 2025 ഡിസംബര്‍ വരെയാണ് മെസ്സിക്ക് കരാറുള്ളത്. കരാര്‍ അവസാനിക്കുന്നതോടെ താരം ക്ലബ്ബ് വിടുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെസ്സിയുടെ കുട്ടിക്കാലത്തെ ക്ലബ്ബ് കൂടിയായ അര്‍ജന്റീനയിലെ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സിലേക്ക് മെസ്സി തിരികെപ്പോകുമെന്നാണ് സൂചന. ഇക്കാര്യം സ്പാനിഷ് വാര്‍ത്താ ഏജന്‍സിയായ എല്‍ നാഷണലാണ് റിപ്പോര്‍ട്ട് ചെയ്തത്.

ALSO READ:ഷിരൂർ ദൗത്യം; ഇന്ന് നടത്തിയ തെരച്ചിലിലും അർജുൻ്റെയോ ട്രക്കിൻ്റെയോ സൂചനകളൊന്നും ലഭിച്ചില്ല

മെസ്സി 1995 മുതല്‍ 2000 വരെ ന്യൂവെല്‍സിന്റെ താരമായിരുന്നു. പഴയ ക്ലബ്ബിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നതായി 2016-ല്‍ സ്പാനിഷ് മാസികയായ എല്‍ പനേറ്റയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മെസ്സി പറഞ്ഞിരുന്നു. അര്‍ജന്റീനയിലേക്ക് മടങ്ങുകയാണെങ്കില്‍ താന്‍ കളിക്കുന്ന ക്ലബ്ബ് ന്യൂവെല്‍സായിരിക്കുമെന്നായിരുന്നു അന്ന് മെസ്സി പറഞ്ഞത്. താരത്തിന്റെ വിരമിക്കലും ന്യൂവെല്‍സ് ജേഴ്സിയിലായിരിക്കുമെന്നാണ് സൂചന. മെസ്സി ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സ് വിട്ട് അര്‍ജന്റീനയില്‍ നിന്ന് സ്പെയ്നിലെ ബാഴ്സലോണയിലേക്ക് ചേക്കേറുന്നത് 2000-ലാണ്.

ALSO READ:ഹൃദയം കവരുമോ ഈ ‘സ്റ്റൈലിഷ്’ വില്ലന്‍ ?; വിനായകന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ പ്രതിനായകനാകാന്‍ മമ്മൂക്ക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News