ആപ്പിളുമായി കൊമ്പ് കോർത്ത് മെറ്റ; തൊട്ടാൽ പൊള്ളുന്ന വിലയിൽ മിക്സഡ് റിയാലിറ്റി ഹെഡ്‌സെറ്റ്

ആപ്പിളുമായി കൊമ്പ് കോർക്കാനായി മിക്സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് പുറത്തിറക്കാനൊരുങ്ങി മെറ്റ. 2027 ഓടെ ഹെഡ്സെറ്റ് വിപണിയിലെത്തിക്കുമെന്നാണ് മെറ്റ അവകാശപ്പെട്ടിരുന്നത്. എന്നാൽ മാർക്ക് സക്കർബർഗ് പങ്കെടുത്ത ഉൽപ്പന്ന അവലോകന യോഗത്തിന് ശേഷം റിയാലിറ്റി ലാബിലെ ജീവനക്കാരോട് മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റിൽ അധികം ശ്രദ്ധചെലുത്തേണ്ടതില്ല എന്നറിയിച്ചു എന്നാണ് വിവരം. അൾട്രാ-ക്രിസ്പ് മൈക്രോ ഒഎൽഇഡി ഡിസ്‌പ്ലേയുമായാണ് ‘ലാ ജോല്ല’ എന്ന് പേരിട്ടിരിക്കുന്ന ഹെഡ്സെറ്റ് എത്തുക.

Also Read: ടെസ്റ്റ് ഡ്രൈവിനിടെ അപകടം; രണ്ടര കോടി രൂപയുടെ കാർ പൂർണമായും തകർന്നു, യുവതിക്കെതിരെ കേസ്

മൈക്രോ ഓഎൽഇഡി പാനലുകളുടെ അധികവില കാരണം 1000 ഡോളറെങ്കിലും വില ഈടാക്കാതെ കമ്പനിക്ക് മുതലാവില്ല എന്നതും പിന്മാറാനുള്ള മെറ്റയുടെ കാരണങ്ങളിലൊന്നാണ്. ക്വസ്റ്റ് 3-ൻ്റെ കൂടുതൽ ബജറ്റ്-സൗഹൃദ പതിപ്പിനൊപ്പം ക്വസ്റ്റ് 4-ൻ്റെ വരവും മെറ്റ പ്ലാൻ ചെയ്യുന്നതായാണ് ടെക് ലോകത്ത് പറക്കുന്ന അഭ്യൂഹങ്ങൾ. മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റിന്റെ അധിക വില മെറ്റയെ ഒരിക്കലും എ ആർ, വി ആർ ഉപകരണങ്ങളിൽ നിന്ന് പിൻവാങ്ങിക്കില്ല എന്ന് പ്രതീക്ഷിക്കാം. സെപ്തംബർ 25-ന് നടക്കുന്ന അടുത്ത കണക്റ്റ് ഇവൻ്റിൽ പ്രദർശിപ്പിക്കാൻ സാധ്യതയുള്ള ചില പുതിയ എആർ ഗ്ലാസുകളും മെറ്റ തയാറാക്കുന്നതായാണ് റിപ്പോർട്ട്.

Also Read: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 -കാരിയെ തിരികെനാട്ടിലെത്തിച്ചു; കുട്ടി സിഡബ്ല്യുസിയുടെ സംരക്ഷണത്തിൽ

കമ്പനിക്ക് എല്ലാകാലത്തും വികസനത്തിന്റെ മാതൃകകളുണ്ടെന്നാണ് മെറ്റ സി ഇ ഓ ആൻഡ്രൂ ബോസ്വർത്തിന്റെ വിശദീകരണം. മെറ്റ മത്സരിക്കുന്നത് 3500 ഡോളറോളം വില വരുന്ന ആപ്പിൾ പ്രോയുമായാണ് എന്നതും അവരെ പിന്തിരിപ്പിക്കുന്നുണ്ട്. ഫലത്തിൽ മെറ്റയുടെ മിക്സഡ് ഹെഡ്സെറ്റ് ഒരു അനിശ്ചിതത്വത്തിൽ നിലനിൽക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News