അശ്ലീല ഉള്ളടക്കങ്ങൾ ഇനി ‘മെറ്റ’യ്ക്ക് പുറത്ത്, ‘ടേക്ക് ഇറ്റ് ഡൗൺ’ സംവിധാനവുമായി മെറ്റ

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിക്കുന്നത് തടയിടാനുള്ള പദ്ധതിയുമായി മെറ്റ. ഇതിനായി ടേക് ഇറ്റ് ഡൌൺ എന്ന ടൂൾ മെറ്റ അവതരിപ്പിച്ചു. നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്സ്പ്ലോയ്റ്റഡ് ചിൽഡ്രൻ (എൻസിഎംഇസി) ആണ് ഈ ടൂൾ വികസിപ്പിച്ചെടുത്തത്.

ഹാഷ് വാല്യൂ ഉപയോഗിച്ചാണ് ചിത്രങ്ങളും വിഡിയോകളും ഓൺലൈനിൽ പ്രചരിക്കുന്നത് കണ്ടെത്തുന്നത്. അതിനാൽ ഈ വിഡിയോകളും ചിത്രങ്ങളും എവിടെയും അപ്പ്ലോഡ് ചെയ്യേണ്ടി വരില്ല. ഹാഷ് വാല്യൂ ഉപയോഗിച്ച് ഈ ചിത്രങ്ങൾ നീക്കം ചെയ്യുന്നതിനും, ഭാവിയിൽ അപ്പ്ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് തടയിടാനും സാധിക്കും

പ്രായപൂർത്തിയായവർക്കും ഈ ടൂളിന്റെ സഹായത്തോടെ അവർ 18 വയസ്സിന് മുൻപ് എടുത്ത നഗ്ന, അർദ്ധ നഗ്ന ചിത്രങ്ങൾ ആപ്പുകളിൽ നിന്ന് നീക്കം ചെയ്യാം. ഹിന്ദിയിൽ ഈ വർഷത്തോടെത്തന്നെ ടൂൾ ആദ്യമായി ലഭ്യമാകും. അധികം വൈകാതെ മറ്റു ഭാഷകളിലേക്കും ഈ സേവനം ലഭ്യമാകും

ഇന്ത്യയിൽ മെറ്റയുടെ ഉടമസ്ഥതയിലുള്ള, കൂടുതൽ പ്രചാരമുള്ള സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളാണ് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും വാട്സാപ്പും. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നവും അല്ലാത്തതുമായ എല്ലാ ചിത്രങ്ങളും വിഡിയോകളും അനുവാദം ഇല്ലാതെ പ്രചരിക്കുന്നത് തടയാനായി ആഗോളതലത്തിൽ തന്നെ മെറ്റ ശ്രമങ്ങൾ നടത്തിവരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News