ബിജെപിയുടെ വിദ്വേഷ പരസ്യങ്ങൾ; പ്രചരിപ്പിക്കാൻ അനുമതി നൽകി മെറ്റ

ബിജെപിക്ക് വേണ്ടി വിദ്വേഷ പരസ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ അനുമതി നല്‍കി ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ. മേയ് എട്ടിനും 13നും ഇടയില്‍ 14ഓളം പ്രകോപനപരമായ പരസ്യങ്ങള്‍ക്കാണ് മെറ്റ അംഗീകാരം നല്‍കിയത്. ഇന്ത്യ സിവില്‍ വാച്ച് ഇന്റര്‍നാഷണലും കോര്‍പറേറ്റ് അക്കൗണ്ടബിലിറ്റി ഗ്രൂപ്പായ ‘ഇക്കോ’യും ചേര്‍ന്ന് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍. ലോക്‌സഭാ തെരെഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിലാാണ് ബി.ജെ.പിക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പരസ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക് തുടങ്ങിയവയുടെ മാതൃ കമ്ബനിയായ മെറ്റ അംഗീകാരം നല്‍കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച്ാണ് ബി.ജെ.പിക്ക് വേണ്ടി വിദ്വേഷ പരസ്യങ്ങള്‍ മെറ്റ പ്രചരിപ്പിച്ചതായി ഇന്ത്യ സിവില്‍ വാച്ച് ഇന്റര്‍നാഷണലും കോര്‍പറേറ്റ് അക്കൗണ്ടബിലിറ്റി ഗ്രൂപ്പായ ‘ഇക്കോ’യും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.

Also Read: മതസ്പർദ്ധയും വിദ്വേഷവും കലർത്തി; ബി ജെ പി യുടെ പരസ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കൊൽക്കത്ത ഹൈക്കോടതി

രാജ്യത്തെ മുസ്‌ളീം ജനവിഭാഗങ്ങളെ പരാമര്‍ശിച്ചുകൊണ്ട് നമുക്ക് ഈ കീടങ്ങളെ കത്തിക്കാം, ഹിന്ദു രക്തം ചൊരിയണം ആക്രമണകാരികളെ ചുട്ടുകളയണം’ എന്നിങ്ങനെ മുസ്‌ലിം വിരുദ്ധവും അക്രമത്തിന് പ്രേരിപ്പിക്കുന്നതുമായ പരസ്യങ്ങളാണ് ഫേസ്ബുക്കില്‍ വന്നത്..പ്രധാനമായും പ്രതിപക്ഷ കക്ഷികളെ ലക്ഷ്യമിട്ട് ഭരണകക്ഷിയായ ബി.ജെ.പിയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു വിദ്വേഷ ചിത്രങ്ങള്‍. പാകിസ്താന്‍ ദേശീയ പതാകയ്ക്കരികില്‍ പ്രതിപക്ഷ നേതാക്കളടക്കം നില്‍ക്കുന്ന എ.ഐ നിര്‍മിത ചിത്രങ്ങളും പരസ്യത്തില്‍ കാണാം. ലോക്സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും മതത്തിന്റെ പേരില്‍ അക്രമം പ്രോത്സാഹിപ്പിക്കുന്നതിനുമായി നിര്‍മിത ബുദ്ധിയില്‍ കൃത്രിമ ചിത്രങ്ങള്‍ സൃഷ്ടിച്ചാണ് ഈ പരസ്യങ്ങള്‍ തയ്യാറാക്കിയത്. ഇന്ത്യയില്‍ തീവ്രവലതുപക്ഷം പ്രചരിപ്പിക്കുന്ന വിദ്വേഷ പ്രസംഗങ്ങളുടെയും തെറ്റായ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് എല്ലാ പരസ്യങ്ങളും സൃഷ്ടിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് തുടങ്ങിയ ശേഷം പ്രത്യക്ഷപ്പെട്ട ഇവ ജൂണ്‍ 1 വരെ തുടരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മേയ് എട്ടിനും 13നും ഇടയില്‍ 14ഓളം പ്രകോപനപരമായ പരസ്യങ്ങള്‍ക്ക് മെറ്റ അംഗീകാരം നല്‍കിയെന്നും ഇത്തരം പരസ്യങ്ങളിലൂടെ മെറ്റ സാമ്ബത്തിക ലാഭമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read: ആകാശച്ചുഴിയില്‍പ്പെട്ട് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്; യാത്രക്കാരന്‍ മരിച്ചു, ചിത്രങ്ങള്‍

തെരഞ്ഞെടുപ്പില്‍ 400 സീറ്റ് കൈവരിക്കുമെന്ന് ആദ്യഘട്ടത്തില്‍ അവകാശപ്പെട്ട ബി.ജെ.പി, ഇടക്ക് തോല്‍വി ഭയന്ന് പ്രധാനമന്ത്രിയുടെ തന്നെ നേതൃത്വത്തില്‍ മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. രാജസ്ഥാനിലെ റാലിയില്‍ പ്രധാനമന്ത്രി മോദി മുസ്ലിങ്ങളെ ഉദ്ദേശിച്ച് ‘നുഴഞ്ഞുകയറ്റക്കാര്‍’ എന്നും ‘കൂടുതല്‍ കുട്ടികളെ പെറ്റുകൂട്ടുന്നവര്‍’ എന്നും അധിക്ഷേപിച്ചു. പിന്നീട് ഇത് വിവാദമായതോടെ താന്‍ മുസ്‌ലിംകളെ ഉദ്ദേശിച്ചല്ല ഇത് പറഞ്ഞതെന്നും തനിക്ക് ധാരാളം സുഹൃത്തുക്കള്‍ ഉണ്ടെന്നും മോദി പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News