യൂറോപ്യൻ യൂണിയൻ ഉപയോക്താക്കളുടെ എഫ്ബി- ഇൻസ്റ്റ സബ്‌സ്‌ക്രിപ്‌ഷൻ ഫീ വെട്ടിക്കുറച്ച് മെറ്റ

META

യൂറോപ്യൻ യൂണിയൻ ഉപയോക്താക്കളുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് വെട്ടിക്കുറച്ച് മെറ്റ. ആഡ് ഫ്രീ സബ്‌സ്‌ക്രിപ്‌ഷൻ വേർഷനുകളുടെ ഫീസിൽ നാല്പത് ശതമാനം ഇളവാണ് കമ്പനി ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. മേഖലയിലെ നിയന്ത്രണ ആവശ്യങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ ഈ തീരുമാനം എന്നാണ് റിപ്പോർട്ട്.

പരിമിതമായ ഒരു സെറ്റ് ഉപയോക്തൃ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങൾ കാണിക്കാൻ സമ്മതിക്കുകയാണെങ്കിൽ പ്രമുഖ സോഷ്യൽ മീഡിയ കമ്പനി യൂറോപ്യൻ യൂണിയൻ ഉപയോക്താക്കൾക്ക് ഫേസ്ബുക്കിലേക്കും ഇൻസ്റ്റാഗ്രാമിലേക്കും സൗജന്യ പ്രവേശനം നൽകുമെന്ന്  ഒരു ബ്ലോഗിൽ വ്യക്തമാക്കിയതായി സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ALSO READ; വാർത്താ മുറിയിൽ നിന്നും യുഎസ് പ്രതിരോധ സെക്രട്ടറി സ്ഥാനത്തേക്ക്? ഫോക്‌സ് ന്യൂസ് അവതാരകൻ പീറ്റ് ഹെഗ്‌സെത്തിനെ നോമിനേറ്റ് ചെയ്ത് ട്രംപ്

ടെക് കമ്പനികളുടെ മത്സര വിരുദ്ധ സമ്പ്രദായങ്ങൾ തടയാൻ ഉദ്ദേശിച്ചുള്ള യൂറോപ്യൻ യൂണിയന്റെ നിയന്ത്രണത്തിന്റെ ഭാഗമായി 2023 ഒക്ടോബറിലാണ് മെറ്റ യൂറോപ്യൻ യൂണിയന് വേണ്ടി പരസ്യരഹിത സബ്‌സ്‌ക്രിപ്‌ഷൻ സേവനം ആരംഭിച്ചത്.യൂറോപ്യൻ യൂണിയന്റെ ഡാറ്റ സ്വകാര്യതാ നിയമങ്ങൾ ലംഘിച്ചതിന് പ്രാദേശിക റെഗുലേറ്റർമാർ കമ്പനിക്ക് 400 മില്യൺ ഡോളറിലധികം പിഴ ചുമത്തിയതിന് പിന്നാലെ സബ്‌സ്‌ക്രിപ്‌ഷൻ സേവനവും പ്രാബല്യത്തിൽ വന്നിരുന്നു.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് വെട്ടിക്കുറച്ചതോടെ യൂറോപ്യൻ യൂണിയനിൽ പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ സേവനത്തിൻ്റെ വില ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കൾക്ക്9.99 യൂറോയിൽ നിന്ന് 5.99 യൂറോയായും ഐ എസ് ഉപയോക്താക്കൾക്ക് 12.99 യൂറോയിൽ നിന്ന് 7.99 യൂറോയായും കുറയുമെന്ന് മെറ്റ അറിയിച്ചു.

ENGLISH NEWS SUMMARY: Meta has reduced the price of its ad-free subscription versions of Facebook and Instagram by 40 per cent for European Union  users

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News