വാട്സ് ആപ്പ് ഇനി സ്മാര്‍ട്ട് വാച്ചില്‍ കിട്ടും, പുതിയ ഫീച്ചറുമായി മെറ്റ

ലോകത്ത് തന്നെ ഏറ്റവും കൂടിതലായി ഉപയോഗിക്കപ്പെടുന്ന ആപ്ലിക്കേഷനുകളില്‍ മുന്‍പന്തിയിലാണ് വാട്സ് ആപ്പ്. അത് കൂടുതല്‍ സൗകര്യത്തില്‍ എങ്ങനെ ആളുകളിലേക്ക് എത്തിക്കാം എന്നതാണ് മെറ്റ ഗവേഷണം നടത്തുന്നത്. ഇപ്പോ‍ഴിതാ സ്മാര്‍ട്ട് വാച്ചുകളില്‍ ലഭ്യമാകുന്ന വാട്സ് ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ്.

ഇത് ‘വെയര്‍ ഒഎസ് 3’ അല്ലെങ്കിൽ അതിനുമുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ട് വാച്ചുകളിൽ ഉപയോഗിക്കാൻ കഴിയും. ആപ്പിലൂടെ ടെക്സ്റ്റ് മെസ്സേജും വോയ്‌സ് മെസ്സേജും ചെയ്യാനുള്ള സൗകര്യമുണ്ട്. കൂടാതെ സ്മാർട്ട് വാച്ചിൽ നിന്ന് നേരിട്ട് വാട്ട്‌സ്ആപ്പ് കോളുകൾ ചെയ്യാനും വരുന്ന കോളുകൾക്ക് മറുപടി നൽകാനും സാധിക്കും.

ALSO READ: ഫുള്‍ ചാര്‍ജില്‍ 125 കിലോമീറ്റര്‍ മൈലേജ്, ഒലയുടെ ഏറ്റവും വിലകുറഞ്ഞ മോഡല്‍ വിപണിയില്‍

സാംസങ്, ഗൂഗിൾ, ഫോസിൽ, മറ്റ് പ്രീമിയം സ്മാർട്ട് വാച്ചുകൾ എന്നിവയിൽ ഈ ഓപ്പറേറ്റിംഗ് സിസ്റ്റം ലഭ്യമാണ്. വെയര്‍ ഒഎസ് ഉള്ള വാച്ചുകളില്‍ മാത്രമേ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കുകയുള്ളു. ആപ്പിൾ വാച്ചിൽ ഈ സേവനം ലഭ്യമല്ല.

‘വെയര്‍ ഒഎസ്’ ല്‍ ഉപോയഗിക്കാവുന്ന വാട്സ് ആപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം:

പ്ലേ സ്റ്റോറിലേക്ക് പോയി ‘ആപ്പ്സ് ഓൺ ഫോൺ’ തെരഞ്ഞെടുക്കുക.

വാച്ചിലൂടെ വാട്സ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക (വാട്സ് ആപ്പ് -ലിങ്ക് ചെയ്‌ത സ്‌മാർട്ട്‌ഫോൺ, സ്‌മാർട്ട് വാച്ചുമായി പെയര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക).

സ്മാർട്ട് വാച്ചിൽ ആപ്പ് തുറക്കുക ഒരു 8 ക്യാരക്ടർ കോഡ് പ്രത്യക്ഷപ്പെടും. നിങ്ങളുടെ ഫോണിൽ അറിയിപ്പ് ലഭിച്ചതിന് ശേഷം, ഓൺ-സ്ക്രീൻ നിർദ്ദേശങ്ങൾ പാലിച്ച് ഈ കോഡ് നൽകുക.

ഈ പ്രക്രിയ പൂർത്തിയാക്കിക്കഴിഞ്ഞാൽ,വാട്സ് ആപ്പ് സ്മാർട്ട് വാച്ചിൽ ദൃശ്യമാകും.

രണ്ട് കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഐഫോൺ വഴി ലിങ്കിംഗ് ലഭ്യമല്ല. കൂടാതെ, വാട്സ് ആപ്പ് ബിസിനസ് അക്കൗണ്ട് സ്‌മാർട്ട് വാച്ചിലേക്ക് ലിങ്ക് ചെയ്യാനും സാധിക്കില്ല.

ALSO READ:  മേക്കപ്പിടാതെയാണോ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത് ? ഇനി ടെന്‍ഷന്‍ വേണ്ട, ബ്യൂട്ടി ഫില്‍റ്ററുമായി മൈക്രോസോഫ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News