വാട്സാപ്പ് ചാനലിൽ പുതിയ ഫീച്ചർ; ഉപയോഗം ‘ഈസി’യാക്കി മെറ്റ

വാട്സാപ്പ് ചാനലിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. വാട്സാപ്പിന്റെ വൺ വേ ബ്രോഡ്കാസ്റ്റിംഗ് ടൂളാണ് വാട്സാപ്പ് ചാനൽ. സാധാരണ ചാനൽ ആരംഭിക്കുന്ന ആളിന് മാത്രമേ ചാനലിൽ മെസ്സേജുകൾ അയക്കാൻ സാധിക്കുകയുള്ളു. എന്നാൽ വാട്സാപ്പ് ഗ്രൂപ്പുകളിലെ പോലെ ഉടമസ്ഥത വേറൊരാൾക്ക് കൈമാറാൻ കഴിയുന്ന ഫീച്ചറാണ് വാട്സാപ്പ് ഇപ്പോൾ അവതരിപ്പിക്കുന്നത്.

Also Read: ദേവസ്വം ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ധനസഹായം നല്‍കിയത് 416 കോടി രൂപ; തിരികെ ഫണ്ടുകളൊന്നും ലഭിക്കുന്നില്ലെന്ന് വിവരാവകാശ രേഖ

വാട്സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പായ ആൻഡ്രോയിഡ് ബീറ്റയിലാണ് ഈ ഫീച്ചറുള്ളത്. ചാനലിൽ മെസ്സേജുകളയക്കാൻ മാത്രമല്ല ചാനൽ ഡിലീറ്റ് ചെയ്യാനുള്ള അവകാശവും ഉടമസ്ഥത കൈമാറുന്നയാളിന് ലഭിക്കും. ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട ബീറ്റ ഉപയോക്താക്കൾക്കാണ് ഈ ഫീച്ചർ ലഭിക്കുക. വൈകാതെ തന്നെ ഈ ഫീച്ചർ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാക്കും.

Also Read: സുഹൃത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങവെ അപകടം; അലനും ആല്‍സനും ദാരുണാന്ത്യം

ബീറ്റ പതിപ്പിലൂടെ പുതിയ അപ്ഡേറ്റുകളെല്ലാം ഉപഭോക്താക്കൾക്ക് ലഭിക്കും. സ്റ്റേബിൾ പതിപ്പ് ഉപയോഗിക്കുന്നവർക്കും അപ്ഡേറ്റുകൾ ലഭ്യമാക്കാൻ വാട്സാപ്പ് മെറ്റ ശ്രമിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News