മെറ്റ കളവ് പറയുന്നു, മികച്ചത് എക്‌സ്: ഇലോണ്‍ മസ്‌ക്

മാര്‍ക്ക് സുക്കര്‍ബര്‍ഗ് നയിക്കുന്ന മെറ്റ പുറത്തുവിടുന്നത് ശരിയായ ആഡ് മെട്രിക്ക്‌സ് അല്ലെന്ന് അവര്‍ കളവു പറയുകയാണെന്നും ടെസ്ല – സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക്. അതേസമയം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള എക്‌സ് മികച്ചതാണെന്നും അദ്ദേഹം പറയുന്നു.

മെറ്റയെക്കാള്‍ എക്‌സില്‍ നിന്നാണ് മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നതെന്ന് ഒരു ഫോളോവര്‍ എക്‌സില്‍ കുറിച്ചതോടെയാണ് മെറ്റ ആഡ് മെട്രിക്‌സിന്റെ പേരില്‍ നുണയാണ് പ്രചരിപ്പിക്കുന്നതെന്ന് ടെസ്ല മേധാവി അഭിപ്രായപ്പെട്ടത്.

ALSO READ:   മാധ്യമപ്രവര്‍ത്തകന്‍ ബി ബിമല്‍ റോയ് അന്തരിച്ചു

മറ്റൊരു എക്‌സ് ഉപഭോക്താവും മെറ്റയ്‌ക്കെതിരെ രംഗത്തെത്തി. മെറ്റയില്‍ ആഡിന്റെ ചിലവ് കൂടുന്നതും റിട്ടേണുകള്‍ കുറയുന്നതും ശ്രദ്ധയില്‍പ്പെട്ടെന്നും ഇത് കൂടുതല്‍ വഷളാവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ഉപഭോക്താവിന്റെ സെര്‍ച്ചില്‍ ഒരു പരസ്യം വരിക എന്ന കാര്യത്തിലും മെറ്റയിലെ അതിന്റെ റീച്ചിലും പരസ്യദാതാക്കള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. അതുകാണ്ട് തന്നെ ഇപ്പോള്‍ എക്‌സില്‍ പുതിയതായി നിരവധി പരസ്യദാതാക്കള്‍ എത്തുന്നതില്‍ അത്ഭുതപ്പെടാനില്ലെന്നും ഉപഭോക്താവ് പറയുന്നു.

ALSO READ:  ദില്ലിയെ രാഷ്ട്രപതി ഭരണത്തിലേക്ക് കൊണ്ടുപോകാൻ ബിജെപി ശ്രമിക്കുന്നു: അതിഷി മർലേന

ഇതിന് എക്‌സില്‍ അഡ്വര്‍ടൈസ് ചെയ്യൂ എന്നാണ് മസ്‌കിന്റെ മറുപടി. ഈ വര്‍ഷം ഫെബ്രുവരിയില്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്‌ല എക്‌സില്‍ പരസ്യദാതാക്കള്‍ക്ക് കണ്‍ഡെന്റ് ക്രിയേറ്റേഴ്‌സുമായി ചേര്‍ന്ന് പരസ്യം നല്‍കാന്‍ അനുമതി നല്‍കിയിരുന്നു. ക്രിയേറ്റര്‍ ടാര്‍ഗറ്റിംഗ് പ്രോഗ്രാമിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഇതുവഴി വിവാദപരമായതും കുറ്റകരമായതുമായ കണ്ടന്റുകള്‍ക്കിടയില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടില്ല എന്ന മേന്മയുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News