ഫേസ്ബുക്കും എഐ സാങ്കേതിക വിദ്യയിലേക്കോ? നിലപാടറിയിച്ച് സുക്കര്‍ ബർഗ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിൻ്റെ പുതു സാധ്യതകൾ തുറന്ന് മെറ്റ. ഇതിനു വേണ്ടി സെഗ്മന്റ് എനിതിംഗ് മോഡല്‍ അഥവാ സാം എന്ന് പേരിട്ടിരിക്കുന്ന എഐ സംവിധാനംഅവതരിപ്പിച്ചിരിക്കുകയാണ് മെറ്റ.മെറ്റയുടെ തന്നെ വിവിധ ആപ്പുകളില്‍ ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തുകയാണ് പ്രധാന പദ്ധതിയെന്ന് മാർക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. സാമിൽ ചിത്രങ്ങളിലും വീഡിയോകളിലുമുള്ള ഓരോ വസ്തുവിനെയും തിരിച്ചറിയുന്നതിനുള്ള സംവിധാനവും തയാറാക്കിയിട്ടുണ്ട്.

സാം എഐയ്ക്ക് സമാനമായ സാങ്കേതിക വിദ്യ മുമ്പും മെറ്റ ഉപയോഗിച്ചിരുന്നു. ചിത്രങ്ങളിലെ ആളുകളെ ടാഗ് ചെയ്യുന്നതിനും നിരോധിത ഉള്ളടക്കങ്ങള്‍ തിരിച്ചറിഞ്ഞ് നിയന്ത്രിക്കുന്നതിനുമെല്ലാം ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ള സാങ്കേതിക വിദ്യകളാണ്. മെറ്റയുടെ വിവിധ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്ക മോഡറേഷനും സാം എഐ പ്രയോജനപ്പെടുത്താൻ കഴിയും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മറ്റൊരു സാധ്യതയാണ് സാം എഐയിലൂടെ മെറ്റ ലക്ഷ്യമിടുന്നത്. കാര്‍ഷിക രംഗം, മൃഗപരിപാലനം, ലാബുകളിലെ ഗവേഷണങ്ങള്‍ തുടങ്ങി പല മേഖലകളില്‍ ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് മെറ്റയുടെ പ്രതീക്ഷകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here