മെറ്റ പ്ലാറ്റ്‌ഫോമുകള്‍ പണിമുടക്കി ; ഒടുവിൽ പരിഹാരം

meta

വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമുകള്‍ പണിമുടക്കി. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് ആഗോള വ്യാപകമായി മെറ്റ പ്ലാറ്റ്‌ഫോമുകള്‍ പണിമുടക്കിയത്‌. മൂന്ന് പ്ലാറ്റ്‌ഫോമുകളുടെയും ഡെസ്‌ക്ടോപ്, മൊബൈല്‍ വേര്‍ഷനുകളില്‍ ആണ് ഈ പ്രശ്‌നം ഉണ്ടായത്. നാല് മണിക്കൂറിലേറെ സമയമെടുത്താണ് മെറ്റ പ്രശ്‌നങ്ങള്‍ പരിഹരിച്ചത്.

മെറ്റ പണിമുടക്കി തുടങ്ങി മിനുറ്റുകള്‍ക്കകം 50,000ത്തിലേറെ ഫേസ്ബുക്ക് ഉപഭോക്താക്കളാണ് പരാതി രജിസ്റ്റര്‍ ചെയ്തതത്. ലോഗിന്‍ ചെയ്യാന്‍ കഴിയുന്നില്ല. പോസ്റ്റുകള്‍ ഇടാന്‍ കഴിയുന്നില്ല, ഉള്ളടക്കം എഡിറ്റ് ചെയ്യാന്‍ കഴിയുന്നില്ല എന്നിങ്ങനെയായിരുന്നു ലഭിച്ച പരാതികള്‍. ഇന്‍സ്റ്റഗ്രാം ലഭിക്കുന്നില്ല എന്ന് കാണിച്ച് 23,000 ത്തിലേറെ പരാതികളും വന്നു.

ALSO READ: ഇപ്പോ സ്വന്തമാക്കാം; സാംസങ് എസ് 24 അൾട്രക്ക് 24,300 രൂപ വിലക്കുറവ്, കൂടാതെ നോ കോസ്റ്റ് ഇഎംഐ ഓഫറും
മെസേജുകളിലേക്കുള്ള ആക്സസിലും ഇതേ പ്രശ്‌നം നേരിട്ടു. സമാനമായി ഏറെപ്പേര്‍ വാട്‌സ്ആപ്പിലും പ്രശ്‌നങ്ങളുള്ളതായി കണ്ടെത്തി . ആപ്പുകളില്‍ ചില ഉപഭോക്താക്കള്‍ സാങ്കേതിക പ്രശ്‌നം നേരിടുന്നതായി മനസിലാക്കുന്നു. ആപ്പുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാന്‍ പ്രവര്‍ത്തനത്തിലാണ് എന്നുമായിരുന്നു മെറ്റയുടെ പ്രതികരണം. അതേസമയം ഉപഭോക്താക്കള്‍ നേരിട്ട പ്രശ്നത്തിനു മെറ്റ മാപ്പ് ചോദിച്ചു. ആപ്പുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി പുലര്‍ച്ചെ 3.50ന് മെറ്റ അപ്‌ഡേറ്റ് ചെയ്തു. ‘കൂടെ നിന്നതിന് നന്ദി, 99 ശതമാനം പ്രശ്‌നങ്ങളും പരിഹരിച്ചു. അവസാനവട്ട പരിശോധനകള്‍ നടത്തുകയാണ്’ എന്നുമായിരുന്നു മെറ്റ അപ്ഡേറ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News