ഹമാസിനെ പിന്തുണയ്ക്കുന്ന പോസ്റ്റുകൾ നീക്കാൻ മെറ്റ, ഒരു ഭാഗത്തെ മാത്രം ലക്ഷ്യം വെക്കുന്നുവെന്ന് വിമർശനം

പലസ്തീൻ പോരാളിസംഘടനയായ ഹമാസിനെ പിന്തുണയ്ക്കുന്ന പോസ്റ്റുകളും തെറ്റായ വിവരങ്ങളുള്ള വീഡിയോകളും മറ്റും മെറ്റ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുന്നതായി മെറ്റ അറിയിച്ചു. യൂറോപ്യൻ യൂണിയന്റെ ഭീഷണി മൂലമാണ് മെറ്റയുടെ ഈ നീക്കം.

ALSO READ: സംസ്ഥാനത്തിൻ്റെ വ്യവസായ അന്തരീക്ഷം മെച്ചപ്പെടുന്നു, നാടിന്‍റെ ഐക്യം ശ്രദ്ധനേടുന്നു: മുഖ്യമന്ത്രി

തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് മെറ്റ തടയുന്നില്ല എന്നാരോപിച്ച് യൂറോപ്യൻ യൂണിയൻ കടുത്ത വിമർശനമുന്നയിച്ചിരുന്നു. ഇതോടെ മെറ്റ കൂടുതൽ വിശദീകരണവുമായി രംഗത്തെത്തി. ആക്രമണം തുടങ്ങിയ ശേഷം മൂന്ന് ദിവസത്തിനുള്ളിൽ മാത്രം 795,000-ലധികം ഉള്ളടക്കങ്ങൾ നീക്കം ചെയ്തതായി മെറ്റ പറയുന്നു. എന്നാൽ ഈ നടപടി ഹമാസിനെ മാത്രം ലക്ഷ്യം വെച്ചുകൊണ്ട് നടക്കുന്നതിൽ വിമർശനമുണ്ട്. ഇസ്രയേൽ അനുകൂല പ്രൊഫൈലുകളും മറ്റും പുറത്തുവിടുന്ന വ്യാജവാർത്തകൾ മെറ്റ കാര്യമായെടുക്കുന്നില്ല എന്നാണ് വിമർശനം.

ALSO READ: എല്‍ഡിഎഫ് പലസ്തീൻ ജനതയ്ക്കൊപ്പം, നമുക്ക് വേണ്ടത് സമാധാനം: ഇ പി ജയരാജന്‍

മുഖം മങ്ങിയ ചിത്രങ്ങളും മറ്റും അനുവദിക്കുന്ന മെറ്റ നിലവിൽ കൃത്യമായ ചിത്രങ്ങൾ പ്രദർശിപ്പിക്കാനോ പോസ്റ്റ് ചെയ്യാനോ അനുവദിക്കുന്നില്ല. ‘violence and incitement policy’യിൽ കാര്യമായ മാറ്റവും മെറ്റ വരുത്തി. ചില പോസ്റ്റുകൾ ഉപയോഗപ്രദമാണെങ്കിൽ കൂടിയും പോളിസി വയലേഷൻ മൂലം പോസ്റ്റ് ചെയ്യാനാകില്ലെന്ന് മെറ്റ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News