പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് മെറ്റ; വാട്‌സ്‌ആപ്പ് ബിസിനസ് ആപ്പില്‍ വെരിഫൈഡ് ബാഡ്‌ജുകള്‍

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വാട്‌സാപ്പ് ബിസിനസ് ആപ്പ് ഉപഭോക്താക്കള്‍ക്കായി വെരിഫൈഡ് പ്രോഗ്രാം മെറ്റ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇന്ത്യയ്ക്ക് പുറമെ ബ്രസീല്‍, കൊളംബിയ എന്നിവിടങ്ങളിലും പുതിയ സേവനം ലഭ്യമാക്കിയിട്ടുണ്ട് എന്നാണ് വിവരം. ബ്രസീലിലെ സാവോ പോളോയില്‍ നടന്ന വാര്‍ഷിക ബിസിനസ് യോഗത്തില്‍ മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചത്.

Also read:റിസർവ് ബാങ്കിന്റെ പേരിൽ വ്യാജരേഖകൾ സൃഷ്ടിച്ചു; കാസർഗോഡ് കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫയർ സൊസൈറ്റി തട്ടിപ്പിൽ മൂന്നാം പ്രതി കസ്റ്റഡിയിൽ

ഇതുവരെ മെറ്റ വെരിഫിക്കേഷന്‍ പ്രോഗ്രാം ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും മാത്രമാണ് ലഭ്യമായിരുന്നത്. ഇതിന് സമാനമായി വാട്‌സാപ്പ് ബിസിനസ് ആപ്പ് ഉപയോഗിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് മെറ്റ വെരിഫൈഡ് സബ്‌സ്‌ക്രിപ്ഷന്‍ സേവനത്തിലൂടെ വെരിഫൈഡ് ബാഡ്ജ് സ്വന്തമാക്കാൻ കഴിയും. പുതിയ സേവനം വഴി വ്യാപാര സ്ഥാപനങ്ങളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ പ്രചരിക്കുന്നത് തടയാന്‍ സാധിക്കും. വെരിഫൈഡ് ചെയ്ത വ്യാപാര സ്ഥാപനങ്ങള്‍ക്ക് വില്പന നടത്തുന്നതിനായി പ്രത്യേകം വാട്‌സാപ്പ് ചാനലും ലഭിക്കും.

സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്ക് വാട്‌സാപ്പ് ബിസിനസ് അക്കൗണ്ട് ഒന്നിലധികം ഡിവൈസുകളില്‍ ലോഗിന്‍ ചെയ്യാം. കൂടാതെ വ്യാപാരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെക്കുന്ന പ്രത്യേകം വെബ് പേജും തുടങ്ങാൻ കഴിയും. ആളുകള്‍ക്ക് വാട്‌സാപ്പ് ബിസിനസ് ഉപഭോക്താക്കളെ കോള്‍ ചെയ്യാനാവുന്ന പുതിയ ഫീച്ചര്‍ ഒരുക്കാനുള്ള ശ്രമവും വാട്‌സാപ്പ് നടത്തുന്നുണ്ട്.

Also read:“ക്ഷേമപെന്‍ഷന്‍ കൃത്യമായി കൊടുക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്, അതാര് മുടക്കാന്‍ ശ്രമിച്ചാലും അത് നടക്കില്ല”: മുഖ്യമന്ത്രി

ഇതിന് പുറമെ എ.ഐയുടെ സഹായത്തോടെ ആളുകളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന സൗകര്യവും അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഈ സൗകര്യങ്ങള്‍ക്ക് പക്ഷെ വാട്‌സാപ്പ് നിശ്ചിത തുക ഈടാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News