പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികളുടെ സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തടയുന്നതിനായി പുതിയ ഫീച്ചറുമായി ഫേസ് ബുക്കിൻ്റെ മാതൃ കമ്പനിയായ മെറ്റ. ടേക്ക് ഡൗണ്‍ ടൂള്‍ എന്ന പുതിയ ഫീച്ചറാണ് മെറ്റ ഇതിനായി അവതരിപ്പിച്ചിരിക്കുന്നത്.
നഗ്‌ന, അർദ്ധനഗ്ന ചിത്രങ്ങളുള്‍പ്പെടെ ഈ ഫീച്ചർ വഴി നീക്കം ചെയ്യാന്‍ സാധിക്കും. ഈ വര്‍ഷം തന്നെ ഹിന്ദി ഭാഷയില്‍ ടൂള്‍ ലഭ്യമാക്കും. ഉടന്‍ തന്നെ മറ്റ് ഭാഷകളിലും സേവനം ലഭ്യമാകുമെന്ന് മെറ്റ അറിയിച്ചു. നാഷണല്‍ സെന്റര്‍ ഫോര്‍ മിസ്സിംഗ് ആന്‍ഡ് എക്സ്പ്ലോയിറ്റഡ് ചില്‍ഡ്രന്‍ ആണ് ടൂള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ചിത്രങ്ങളുടെയും വീഡിയോകളുടെയും ഹാഷ് വാല്യു ഉപയോഗിച്ചാണ് ഇവ ഓണ്‍ലൈനില്‍ പ്രചരിക്കുന്നത് കണ്ടെത്തുക. ഹാഷ് വാല്യു ഉപയോഗിച്ച് ഉള്ളടക്കങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിനും ഭാവിയില്‍ അപ്പ്ലോഡ് ചെയ്യുന്നതും പ്രചരിക്കുന്നതും തടയാന്‍ സാധിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here