വാട്‌സാപ്പ് ചാറ്റില്‍ പുതിയ ഫീച്ചറുമായി മെറ്റ. വാട്‌സാപ്പ് ചാറ്റില്‍ ഇന്‍സ്റ്റന്റ് വീഡിയോ ഫീച്ചറാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് പുത്തൻ മെസേജിങ് അനുഭവം ഉണ്ടാക്കുക എന്ന ലക്ഷ്യമിട്ടാണ് ഈ ഫീച്ചര്‍.
ALSO READ: ഡിജിസിഎ ലൈസൻസുള്ള കേരളത്തിലെ ആദ്യ വനിതാ ഡ്രോൺ പൈലറ്റായി മലപ്പുറം സ്വദേശിനി
വോയ്സ് മെസേജ് അയക്കുന്നത് പോലെതന്നെ ഇനി ഷോർട്ട് വീഡിയോകളും മെസേജ് രൂപത്തിൽ വാട്‌സാപ്പിൽ അയക്കാം കഴിയും എന്നതാണ് പുതിയ മാറ്റം. മെസേജ് ടൈപ്പിങ് ബാറിന് വലത് വശത്തായുള്ള ഐക്കണില്‍ ടാപ്പ് ചെയ്താല്‍ അത് വീഡിയോ മോഡിലേക്ക് മാറും. 60 സെക്കന്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ചിത്രീകരിച്ച് അയക്കാം.ടെലഗ്രാമിന് സമാനമാണിത് .
Also Read: ആറ് മാസത്തിനുള്ളിൽ നാല് തവണ ‘ടെയിൽ സ്‌ട്രൈക്ക്; ഇൻഡിഗോ എയർലൈന് 30 ലക്ഷം രൂപ പിഴ
വോയ്സ് മെസേജുകൾ പോലെ തന്നെ റെക്കോര്‍ഡ് ബട്ടന്‍ അമര്‍ത്തി മുകളിലേക്ക് സ്വൈപ് ചെയ്താല്‍ വിരല്‍ സ്‌ക്രീനില്‍ വെക്കാതെ തന്നെ വീഡിയോ റെക്കോര്‍ഡ് ചെയ്യാം. ഇത്തരം ഷോര്‍ട്ട് മെസേജുകള്‍ വൃത്താകൃതിയിലാണ് ചാറ്റില്‍ വരിക. കൂടാതെ ഈ വീഡിയോകള്‍ ഓട്ടോമാറ്റിക് ആയി പ്ലേ ചെയ്തുകൊണ്ടിരിക്കും. അധികം താമസിക്കാതെ തന്നെ ഈ പുതിയ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭ്യമാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here