കഠിനമായ വയറുവേദന; ആശുപത്രിയിലെത്തിയ യുവാവിന്റെ വയറിനുള്ളില്‍ നിന്നും കണ്ടെത്തിയത് കത്തിയും നെയില്‍കട്ടറും ഉള്‍പ്പടെയുള്ള ലോഹ വസ്തുക്കള്‍

കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിയ യുവാവിന്റെ വയറ്റില്‍ നിന്നും കണ്ടെത്തിയത് കത്തിയും നെയില്‍ കട്ടറുമുള്‍പ്പടെയുള്ള ലോഹവസ്തുക്കള്‍. ബിഹാറിലെ കിഴക്കന്‍ ചമ്പാരന്‍ ജില്ലയിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയ 22 കാരനായ യുവാവിന്റെ വയറ്റില്‍ നിന്നാണ് ലോഹവസ്തുക്കള്‍ കണ്ടെത്തിയത്. യുവാവിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഇതിനായി ഇദ്ദേഹം മുന്‍പ് ചികില്‍സ തേടിയിരുന്നതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവാവിനെ എക്‌സ്‌റേ പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് വയറിനുള്ളില്‍ ലോഹ സാന്നിധ്യം കണ്ടെത്തിയത്.

ALSO READ: പ്ലാറ്റ്‌ഫോമിൽ നടക്കുന്ന ക്രിമിനൽ കുറ്റകൃത്യങ്ങൾ തടയാനായില്ല; ടെലഗ്രാം മേധാവി പാവേല്‍ ദുരോവിന്റെ കസ്റ്റഡി കാലാവധി 96 ദിവസത്തേക്ക് കൂടി നീട്ടി

രണ്ട് താക്കോലുകളും നാലിഞ്ച് നീളമുള്ള ഒരു കത്തിയും രണ്ട് നെയില്‍ കട്ടറുകളുമാണ് യുവാവിന്റെ വയറിനുള്ളില്‍ നിന്നും ആശുപത്രി അധികൃതര്‍ പിന്നീട് പുറത്തെടുത്തു. ലോഹ വസ്തുക്കള്‍ അടുത്തിടെയായാണ് താന്‍ വിഴുങ്ങാന്‍ തുടങ്ങിയതെന്ന് ആശുപത്രി അധികൃതരോട് യുവാവ് പറഞ്ഞു. ഇയാളുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നും ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News