ഗുജറാത്തിൽ വൻ ലഹരിവേട്ട; 700 കിലോഗ്രാം മെത്താംഫെറ്റാമൈന്‍ പിടികൂടി

ഗുജറാത്തിൽ വൻ ലഹരിവേട്ട. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിൽ നിന്ന് 700 കിലോയോളം മെത്താംഫെറ്റാമൈന്‍ പിടിച്ചെടുത്തു. മയക്കുമരുന്ന് പിടിച്ചെടുത്തത് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി), നാവികസേന, ഗുജറാത്ത് പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) എന്നിവര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ്. വെള്ളിയാഴ്ച ഗുജറാത്ത് തീരത്തോട് ചേര്‍ന്ന സമുദ്രാതിര്‍ത്തിയിൽ നിന്നാണ് ലഹരി പിടിച്ചെടുത്തത്.

Also read:പൊതുമാപ്പ്; യുഎഇയുടെ മനുഷ്യാവകാശ പ്രോത്സാഹന നടപടികള്‍ ആഗോളതലത്തില്‍ ശ്രദ്ധേയമെന്ന് എമിറേറ്റ്‌സ് ഹ്യൂമന്‍ റൈറ്റ്‌സ് അസോസിയേഷന്‍

നാവികസേനയും നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും ഗുജറാത്ത് പൊലീസും ചേര്‍ന്ന് സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ സംശയാസ്പദ സാഹചര്യത്തില്‍കണ്ട ബോട്ട് പരിശോധിക്കുകയും ഏകദേശം 700 കിലോ മെത്താംഫെറ്റാമൈന്‍ പിടിച്ചെടുക്കുകയും ചെയ്തതായി നാവികസേന അറിയിച്ചു. നാവികസേന ഈ വര്‍ഷം കടലില്‍ നടത്തിയ രണ്ടാമത്തെ വലിയ വിജയകരമായ മയക്കുമരുന്ന് വേട്ടയാണിത്.

ഓപ്പറേഷന്‍ ‘സാഗര്‍ മന്ഥന്‍-4’ എന്ന കോഡ് നാമത്തിലായിരുന്നു നടന്നത്. രജിസ്റ്റര്‍ ചെയ്യാത്ത ബോട്ട് അനധികൃത വസ്തുക്കളുമായി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഓപ്പറേഷന്‍ നടത്തിയത്. പരിശോധനയില്‍ മയക്കുമരുന്ന് പിടികൂടുകയും ബോട്ടിലുണ്ടായിരുന്ന എട്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Also read:പാഞ്ഞുവരുന്ന ട്രെയിനിന്റെ മുന്നിൽ നിന്ന് നാല് ജീവനുകൾ രക്ഷിച്ചു; പൊലീസ് ഉദ്യോഗസ്ഥന് സോഷ്യൽമീഡിയയുടെ അഭിനന്ദനം

പിടിയിലായവര്‍ ഇറാനിയന്‍ പൗരന്മാരാണ് എന്നാണ് റിപ്പോർട്ടുകൾ എങ്കിലും ഇത് സ്ഥരീകരിച്ചിട്ടില്ല. ഇറാനിയന്‍ പൗരന്മാരെന്ന് അവകാശപ്പെടുന്ന ഇവരുടെ പക്കല്‍ തിരിച്ചറിയല്‍ രേഖകള്‍ ഒന്നും തന്നെ ഇല്ലായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News