മാരക മയക്കുമരുന്നുമായി ലഹരി ശൃംഖലയിലെ മുഖ്യകണ്ണി പൊലീസ് പിടിയില്‍

മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി ലഹരി ശൃംഖലയിലെ മുഖ്യകണ്ണി പൊലീസ് പിടിയിൽ. മണ്ണാർക്കാട് ആരയങ്കോട് സ്വദേശിയായ വിപി സുഹൈലിനെയാണ് പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്നും 21.5 ഗ്രാം മെത്താഫിറ്റമിൻ കണ്ടെടുത്തു.

മണ്ണാർക്കാട് പൊലീസും പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മണ്ണാർക്കാട് നെല്ലിപ്പുഴയിൽ മയക്കുമരുന്നുമായി യുവാവിനെ പിടികൂടിയത്. മാരക മയക്കുമരുന്ന് ആയ മെത്താഫെറ്റമിനുമായി മണ്ണാർക്കാട് അരയങ്കോട് സ്വദേശിയായ വി പി സുഹൈലാണ് പിടിയിലായത്. ഇയാളിൽ നിന്നും 21.5 ഗ്രാം മെത്താഫിറ്റമിന് പൊലീസ് കണ്ടെടുത്തു. മണ്ണാർക്കാടും പരിസര പ്രദേശങ്ങളിലും വില്പന നടത്തുന്നതിനായി ബാംഗ്ലൂരിൽ നിന്നാണ് പ്രതി ലഹരിമരുന്ന് എത്തിച്ചത്. മണ്ണാർക്കാട് മേഖലയിലെ ലഹരി ശൃoഖലയിലെ മുഖ്യ കണ്ണിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.

ALSO READ: മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ 24 ന് എത്തും

സുഹൈൽനെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ നായാടിക്കുന്ന് സ്വദേശിയായ മുഹമ്മദ് അനസിനെയും മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്ക് ലഹരി കടത്ത് തടയുന്നതിനുള്ള സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായാണ് പരിശോധന നടത്തിയത്.

ALSO READ: ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് ബോർഡുകൾ മാറ്റാന്‍ എല്‍ഡിഎഫ് പരാതി നല്‍കിയിട്ടില്ല: മന്ത്രി വി എൻ വാസവൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News