കേള്‍വി പരിമിതര്‍ക്ക് വേണ്ടി ആംഗ്യഭാഷയില്‍ നൃത്തം അവതരിപ്പിച്ച് മേതില്‍ ദേവിക; ആശംസകള്‍ നേര്‍ന്ന് മന്ത്രി എം ബി രാജേഷ്

കേള്‍വി പരിമിതര്‍ക്ക് വേണ്ടി ആംഗ്യഭാഷ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് നൃത്തം അവതരിപ്പിച്ച് മേതില്‍ ദേവിക. സര്‍ഗ്ഗാത്മകതയും ഉള്‍ച്ചേര്‍ക്കലും ഒരുമിച്ചുചേരുന്ന അനുപമമായ ഒന്നാണ് ഈ നൃത്താവതരണമെന്നും മേതില്‍ ദേവികയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നുവെന്നും മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റ്

ഒരു വേറിട്ട ഡാന്‍സ് വീഡിയോയുടെ ടീസര്‍ ഇവിടെ പങ്കുവെക്കുകയാണ്. കേള്‍വി പരിമിതര്‍ക്ക് വേണ്ടി ആംഗ്യഭാഷ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ആദ്യമായി ഇത്തരത്തിലൊരു നൃത്തം ചിട്ടപ്പെടുത്തിയത് പ്രിയ സുഹൃത്തും വിഖ്യാത നര്‍ത്തകിയുമായ മേതില്‍ ദേവികയാണ്. സര്‍ഗ്ഗാത്മകതയും ഉള്‍ച്ചേര്‍ക്കലും ഒരുമിച്ചുചേരുന്ന അനുപമമായ ഈ ഡാന്‍സ് വീഡിയോയുടെ ടീസര്‍ വളരെ സന്തോഷത്തോടുകൂടി ഇവിടെ പങ്കുവെക്കുന്നു. മേതില്‍ ദേവികയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News