‘ഈ ആരോപണം സംശയാസ്പദമാണ്, ഇതിനെ സംബന്ധിച്ച സത്യങ്ങൾ ഞാനും മനസിലാക്കുന്നു; ഞാനും മുകേഷും ഇപ്പോഴും നല്ല സുഹൃത്തുക്കൾ’: മേതിൽ ദേവിക

methil devika

മുകേഷിനെതിരായ ആരോപണത്തിന്റെ ഉദ്ദേശ്യം സംശയാസ്പദമാണെന്ന് മേതിൽ ദേവിക. ഈ ആരോപണത്തെത്തുടർന്നുണ്ടായ കേസിൽ മുകേഷിന് ജാമ്യം ലഭിച്ചുവെന്നും, അതിൽ സന്തോഷമുണ്ടെന്നും മേതിൽ ദേവിക പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദേവിക ഇക്കാര്യം പറഞ്ഞത്. ഞാൻ ഒരിക്കലും മുൻവിധി കൽപ്പിക്കാറില്ല. എന്നാൽ ഇത്തരമൊരു ആരോപണത്തിൻ്റെ ഉദ്ദേശ്യം വളരെ സംശയാസ്പദമാണ്. വിവാഹമോചിതരായെങ്കിലും താനും മുകേഷും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും മേതിൽ ദേവിക കൂട്ടിച്ചേർത്തു.

Also Read; ഭാവിയെന്താകുമെന്ന് ഭയം; തസ്ലിമ നസ്‌റിന്റെ ഇന്ത്യയിലെ താമസം ആശങ്കയില്‍?

വിവാഹമോചിതരായെങ്കിലും ഞങ്ങൾ ശത്രുക്കളല്ല. നിയമപരമായി, ഇനിയും നിരവധി നടപടിക്രമങ്ങൾ ബാക്കിയുണ്ട്. എന്നാൽ ഒരു ഭാര്യ എന്ന നിലയിൽ ഞാൻ ആ ബന്ധത്തിൽ നിന്ന് പൂർണ്ണമായും പിന്മാറി. എങ്കിലും ഞങ്ങൾ നല്ല സൗഹൃദത്തിലാണ്. ആ വ്യക്തിയെ അയാൾ എന്താണെന്ന് മനസിലാക്കാൻ കൂടുതൽ എളുപ്പമായി. ഒരു കലാകാരനെന്ന നിലയിൽ എൻ്റെ ജീവിതം ഈ അനുഭവങ്ങളാൽ അടയാളപ്പെടുത്തിയിരിക്കുന്നു, മേതിൽ ദേവിക പറയുന്നു.

Also Read; ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്ത്യ സാറ്റ്സിലെ കരാർ തൊഴിലാളികൾ പണിമുടക്കിൽ

Methil Devika reaction on the allegations against Mukesh

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News