അന്ത്യോക്യാ പാത്രയർക്കീസിന്റെ ഉത്തരവുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് ക്നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്തയെ സസ്പെൻഡ് ചെയ്തു. അന്ത്യേക്യാ പാത്രയർക്കീസിൻ്റേതാണ് ഉത്തരവ്. ക്നാനായ യാക്കോബായ സമുദായ മെത്രാപ്പോലീത്ത ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെയാണ് സസ്പെൻഡ് ചെയ്തത്.
Also Read: സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ് : ഓറഞ്ച് അലര്‍ട്ട് ഈ ജില്ലകളില്‍
ഇദ്ദേഹത്തിൻ്റെ ആർച്ച് ബിഷപ് പദവി നേരത്തെ പാത്രയർക്കീസ് എടുത്തു കളഞ്ഞിരുന്നു. ഇന്നലെ ബിഷപ് കുര്യാക്കോസ് മാർ സേവോറിയോസിൽ നിന്ന് വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി. അന്ത്യോക്യാ പാത്രയർക്കീസിന്റെ ഉത്തരവുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. കോട്ടയം ചിങ്ങവനത്താണ് ബിഷപ്പിന്റെ ആസ്ഥാനം.
Also Read: എഎപി എംപി സ്വാതി മലിവാളിന്റെ പരാതി; കെജ്‌രിവാളിന്റെ പി എ ബൈഭവ് കുമാറിനെതിരെ കേസെടുത്ത് ദില്ലി പൊലീസ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here