ക്‌നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയ്ക്ക് സ്റ്റേ

ക്‌നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയ്ക്ക് സ്റ്റേ. കോട്ടയം മുന്‍സിഫ് കോടതി രണ്ടിന്റേതാണ് ഉത്തരവ്. അന്ത്യോക്യാ പാത്രയര്‍ക്കീസ് ബാവയുടെ നടപടിയാണ് കോടതി സ്റ്റേ ചെയ്തത്. ഹര്‍ജിയില്‍ അന്തിമ ഉത്തരവ് വരെ സ്റ്റേ നിലനില്‍ക്കുമെന്ന് കോടതി. മെത്രാപോലീത്തയെ അനുകൂലിക്കുന്നവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

ALSO READ:  തിരുവനന്തപുരത്ത് ക്വാറിയിംഗ്, മൈനിംഗ്, വിനോദസഞ്ചാരം എന്നിവയ്ക്ക് നിരോധനം

അന്ത്യോക്യാ പാത്രയര്‍ക്കീസിന്റെ ഉത്തരവുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് ക്‌നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്തയെ സസ്‌പെന്‍ഡ് ചെയ്തത്. അന്ത്യേക്യാ പാത്രയര്‍ക്കീസിന്റേതാണ് ഉത്തരവ്.

ALSO READ:  ഉയര്‍ന്ന തിരമാല; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇദ്ദേഹത്തിന്റെ ആര്‍ച്ച് ബിഷപ് പദവി നേരത്തെ പാത്രയര്‍ക്കീസ് എടുത്തു കളഞ്ഞിരുന്നു. ഇന്നലെ ബിഷപ് കുര്യാക്കോസ് മാര്‍ സേവോറിയോസില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി. അന്ത്യോക്യാ പാത്രയര്‍ക്കീസിന്റെ ഉത്തരവുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. കോട്ടയം ചിങ്ങവനത്താണ് ബിഷപ്പിന്റെ ആസ്ഥാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News