മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് കൊച്ചിയില്‍ ഇലക്ട്രിക് ബസ് സര്‍വ്വീസ് ആരംഭിച്ചു. വിമാനത്താവളം, മെഡിക്കല്‍ കോളേജ്,ഹൈക്കോടതി തുടങ്ങി പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് മെട്രോ സ്റ്റേഷനുകളിലേക്ക് ഇനി മുതല്‍ ഇലക്ട്രിക്ക് ബസില്‍ കുതിച്ചെത്താം. മെട്രോ കണക്ട് മന്ത്രി പി.രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു.
മികച്ച യാത്രാനുഭവം സമ്മാനിക്കുന്ന ആധുനിക സൗകര്യങ്ങളോടെയുള്ള ഇല്ക്ട്രിക്ക് ബസ്സുകളാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നിരത്തിലിറക്കിയിരിക്കുന്നത്.കളമശ്ശേരി മുനിസിപ്പല്‍ ബസ്റ്റാന്‍റില്‍ നടന്ന ചടങ്ങില്‍ മന്ത്രി.പിരാജീവ് ഇലക്ട്രിക് ബസുകളുടെ ഫ്ലാഗ് ഓഫ് നിര്‍വ്വഹിച്ചു.മെട്രോ നമ്മുടെ അഭിമാനമെന്ന് മന്ത്രി.
Also Read: കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 570 തസ്തികകള്‍; മന്ത്രിസഭാ യോഗ തീരുമാനങ്ങൾ
പതിവായി മെട്രോയില്‍ യാത്ര ചെയ്യുന്ന തങ്ങള്‍ക്ക് ഈ ഫീഡര്‍ സര്‍വ്വീസ് വലിയ ആശ്വാസമെന്ന് യാത്രക്കാര്‍ പറഞ്ഞു. ആലുവ -എയര്‍ പോര്‍ട്ട്, കളമശേരി- മെഡിക്കല്‍ കോളെജ്, ഹൈക്കോര്‍ട്ട്- എംജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര- കെ.പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍, കാക്കനാട് വാട്ടര്‍മെട്രോ-ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്രപാര്‍ക്ക്, കളക്ട്രേറ്റ് എന്നീ റൂട്ടുകളിലാണ് ആദ്യഘട്ടമായി ഇലക്ട്രിക് ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്.
ആലുവ- എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഇലക്ട്രിക് ബസിലെ യാത്ര നിരക്ക്. കൊച്ചി മെട്രോ, വാട്ടർ മെട്രോ സ്റ്റേഷനുകളിലേക്കുള്ള ഫസ്റ്റ് മൈല്‍-ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് 15 ഇലക്ട്രിക് ബസുകള്‍ വാങ്ങി കൊച്ചി മെട്രോ സര്‍വ്വീസ് നടത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here