വിശ്വാസം അതിരു കടന്ന്, സ്വാഭാവിക ചിന്താശേഷി തന്നെ നഷ്ടപ്പെട്ടുപോയ യുവ നടിക്ക് ദാരുണാന്ത്യം. മെക്‌സിക്കന്‍ ഷോര്‍ട്ട് ഫിലിം നടി മാര്‍സേല അല്‍കാസാര്‍ റോഡ്രിഗ്രസാണ് മരിച്ചത്. ഡിസംബര്‍ ഒന്നിന് ഒരു ആത്മീയ പരിപാടിയില്‍ പങ്കെടുത്ത്, സ്വയം ശുദ്ധീകരിക്കാനായി കുടിച്ചത് ആമസോണ്‍ കാടുകളില്‍ കാണുന്ന ജയ്ന്റ് മങ്കി ഫ്രോഗിന്റെ വിഷമാണ്. കാംബോ എന്നറിയപ്പെടുന്ന ഈ വിഷം കുടിച്ചതിന് പിന്നാലെ ഇവര്‍ക്ക് ഛര്‍ദ്ദിലും വയറിളക്കവും ഉണ്ടായി.
ALSO READ: അയ്യേ…ആരാ ഇവിടെ മീൻ വിളമ്പിയത്? യുപിയിൽ വിവാഹ ഭക്ഷണത്തെ ചൊല്ലി വധു- വരൻ കുടുംബങ്ങളുടെ കൂട്ടയടി
ഒരു ഹീലര്‍ ട്രെയിനിംഗ് ഡിപ്ലോമ പ്രോഗ്രാമിലാണ് യുവനടി പങ്കെടുത്തത്. സൗത്ത് അമേരിക്കയില്‍ കാണപ്പെടുന്ന തവളയുടെ വിഷം ചില പ്രത്യേക വിഭാഗത്തില്‍പ്പെടുന്നവര്‍ പാരമ്പര്യമായി ശുദ്ധീകരണ പ്രക്രിയയ്ക്കായി ഉപയോഗിക്കുന്ന വിഷമാണിത്. എന്നാല്‍ മറ്റ് പല രാജ്യങ്ങളിലും ഈ വിഷത്തിന്റെ ഉപയോഗം നിരോധിച്ചിട്ടുണ്ട്.
ഹീലിംഗ് പ്രക്രിയയ്ക്ക് വിധേയരാവുന്നവര്‍ക്ക് സാധാരണയായി ഇത്തരത്തില്‍ ഛര്‍ദിയും വയറിളക്കവും ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ ഒരുവിധ ചികിത്സയ്ക്കും ഇവര്‍ തയ്യാറായതുമില്ല. നില ഗുരുതരമായപ്പോള്‍ അവരുടെ സുഹൃത്തെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ഇന്‍സ്റ്റഗ്രാമില്‍ മെക്‌സിക്കന്‍ പ്രൊഡക്ഷന്‍ കമ്പനി മാപാഷേ ഫിലിംസ് ഇവര്‍ക്ക് ആദരവ് അര്‍പ്പിച്ച് പോസ്റ്റിട്ടപ്പോഴാണ് നടി മരിച്ച വിവരം എല്ലാവരും അറിയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here