‘ഒരു മിന്നായം പോലെ, കാത്തിരുന്നത് സൂര്യഗ്രഹണം കണ്ടത് പുരുഷ ലിംഗം’, ഓൺ എയറിൽ ന്യൂസ് ചാനലിന് സംഭവിച്ചത് വൻ അബദ്ധം

വടക്കേ അമേരിക്കയിലെ സൂര്യഗ്രഹണം സംബന്ധിച്ച നിരവധി വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഗ്രഹണം സംപ്രേഷണം ചെയ്തപ്പോൾ ഒരു പ്രമുഖ മാധ്യമത്തിന് സംഭവിച്ച കയ്യബദ്ധമാണ്‌ ചർച്ചകളിൽ ഇടം പിടിക്കുന്നത്.മെക്സിക്കന്‍ വാര്‍ത്താ ചാനലാണ് ഗ്രഹണ വാർത്തയ്ക്കിടയിൽ പുരുഷ ലിംഗത്തിന്‍റെ വിഡിയോ സംപ്രേഷണം ചെയ്തത്. ആര്‍സിജി മീഡിയ എന്ന വാര്‍ത്താ ചാനലാണ് ഔദ്യോഗിക ദൃശ്യങ്ങള്‍ക്കൊപ്പം വിവിധ ഭാഗങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമാകുന്നതിന്‍റെ ചിത്രങ്ങളും വിഡിയോകളും പ്രേക്ഷകര്‍ അയച്ചത് ലൈവായി പങ്കുവച്ചത്. ഇതിനിടയിലാണ് ചാനലിന് ഈ കൈയബദ്ധം സംഭവിച്ചത്.

ALSO READ: വിവാഹത്തിനുള്ള വസ്ത്രങ്ങൾ വരെ വാങ്ങിച്ചു, പക്ഷെ രണ്ടു മാസം മുൻപ് അയാളെന്നെ ചതിച്ചു, ഇതോടെ തകർന്നുപോയി: സണ്ണി ലിയോൺ

ചാനലിലേക്ക് ആളുകള്‍ അയച്ചു നല്‍കിയ ദൃശ്യങ്ങള്‍ മൂന്ന് അവതാരകര്‍ പ്രേക്ഷകര്‍ക്കായി വിശദീകരിച്ച് നല്‍കുന്നതിനിടയിലായിരുന്നു അബദ്ധം സംഭവിച്ചത്. വെളിച്ചത്തെ സ്വന്തം ലിംഗവും വൃഷണങ്ങളും കൊണ്ട് മറച്ചതിന്‍റെ വിഡിയോ ദൃശ്യങ്ങളും ഇതോടൊപ്പം ചാനലിൽ സംപ്രേഷണം ചെയ്യപ്പെടുകയായിരുന്നു. ഇതോടെ ലൈവിൽ ഉണ്ടായിരുന്ന അവതാരകരായ രണ്ട് സ്ത്രീകള്‍ നടുങ്ങുന്നതും ലൈവ് വിഡിയോയില്‍ വ്യക്തമായിരുന്നു.

ALSO READ: ‘പാർട്ടിയുടെ പേരിൽ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചു നൽകിക്കൊണ്ട് വിജയേട്ടന്‍ വിരമിക്കുകയാണ്’, കേരളത്തിനാകെ മാതൃകയായി ഒരു മനുഷ്യൻ

അതേസമയം, അബദ്ധം തിരിച്ചറിഞ്ഞയുടന്‍ ദൃശ്യങ്ങള്‍ ചാനല്‍ പിന്‍വലിച്ചുവെങ്കിലും നിരവധിപ്പേര്‍ ഇതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് വലിയ വിമര്‍ശനമാണ് അധികൃതർക്കെതിരെ ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News