അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്ക് തടയാൻ കഴിയാത്തതിന് മെക്സിക്കോയിൽ നിന്നും കാനഡയിൽ നിന്നുമുള്ള എല്ലാ ഇറക്കുമതികൾക്കും 25 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ദിവസങ്ങൾക്ക് മുമ്പ് ഭീഷണിയുയർത്തിയിരുന്നു. അതിമനു പിന്നാലെ മെക്സിക്കോ അതിർത്തികൾ അടക്കുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ അമേരിക്കൻ അതിർത്തികൾ അടക്കില്ലെന്ന് മെക്സിക്കൻ പ്രസിഡൻറ് ക്ലോഡിയ ഷെയ്ൻബോം പാർദോ വ്യക്തമാക്കി.
മെക്സികോയുടെ പുതിയ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചെന്നും തെക്കൻ അതിർത്തി അടച്ച് യുഎസിലേക്കുള്ള കുടിയേറ്റം അവസാനിപ്പിക്കുമെന്ന് സമ്മതിച്ചതായും സ്വന്തം സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് അറിയിച്ചത്.
Also Read: ഇസ്‌കോണ്‍ നിരോധനം അവശ്യപ്പെട്ടുള്ള ഹര്‍ജി ബംഗ്ലാദേശ് ഹൈക്കോടതി തള്ളി
എന്നാൽ ട്രംപുമായി മെക്സികോയുടെ കുടിയേറ്റ നിലപാട് സംബന്ധിച്ച് ചർച്ച ചെയ്തിരുന്നെന്നും, അതിർത്തിയിലേക്കുള്ള കുടിയേറ്റക്കാരെ മെക്സികോ തടഞ്ഞതായി ട്രംപിനെ അറിയിച്ചെന്നും, സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനെയും, ലഹരി കടത്ത് തടയുന്നതിനെയും കുറിച്ചം ചർച്ച ചെയ്തെന്നും പറഞ്ഞ മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോം പാർദോ അതിർതികൾ അടക്കുമെന്ന ട്രംപിന്റെ വാദങ്ങൾ തള്ളികളയുകയും ചെയ്തു.
Also Read: നെതന്യാഹുവിനെതിരെയുള്ള അറസ്റ്റ് വാറന്റ്; അപ്പീലുമായി ഇസ്രയേൽ ഐസിസിയെ സമീപിച്ചു
“ഞങ്ങളുടെ ദക്ഷിണ അതിർത്തിയിലേക്ക് ആളുകൾ പോകുന്നത് മെക്സിക്കോ തടയും, ഇത് ഉടനടി പ്രാബല്യത്തിൽ വരും. ഇത് യുഎസ്എയിലേക്കുള്ള അനധികൃത കുടിയേറ്റം തടയുന്നതിന് വളരെയധികം സഹായകമാകും. നന്ദി” എന്നായിരുന്നു ട്രംപിന്റെ സമൂഹ മാധ്യമ പോസ്റ്റ്.
ജനുവരി 20 ന് അധികാരമേറ്റതിന് ശേഷമുള്ള തന്റെ ആദ്യ നടപടികളിലൊന്നായി കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള ഇറക്കുമതിക്ക് 25 താരിഫ് ചുമത്തുന്ന ഉത്തരവുകളിൽ ഒപ്പുവെക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here