മെക്സിക്കൻ ഗുസ്തി താരം റേ മിസ്റ്റീരിയോ സീനിയർ അന്തരിച്ചു

rey mysterio senior

മെക്‌സിക്കന്‍ ഗുസ്തി താരം റേ മിസ്റ്റീരിയോ സീനിയര്‍ അന്തരിച്ചു. മിഗ്വല്‍ എയ്ഞ്ചല്‍ ലോപസ് ഡയസ് എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. മിസ്റ്റീരിയോയുടെ കുടുംബമാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. 66 വയസ്സായിരുന്നു.

മെക്സിക്കന്‍ റസ്ലറായ റെ മിസ്റ്റീരിയോയുടെ മരണം ഡിസംബര്‍ 20ന് കുടംബമാണ് സ്ഥിരീകരിച്ചത്. മെക്സിക്കന്‍ റസലിങ് സംഘടനയായ ലൂച്ച ലിബ്ര എഎയിലൂടെയായിരുന്നു മരണ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. മരണ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Also Read : വീണ്ടും കുരുക്കിലേക്ക്, മദ്യനയക്കേസിൽ കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ലെഫ് ഗവർണറുടെ അനുമതി

ലൂച്ച ലിബ്ര എ.എ.എ. മരണത്തില്‍ അനുശോചനമറിയിച്ച് എക്സില്‍ കുറിപ്പ് പങ്കുവെച്ചു. 1976-ലാണ് റേ മിസ്റ്റീരിയോ ഗുസ്തി കരിയര്‍ ആരംഭിക്കുന്നത്. ഡബ്ല്യൂ.ഡബ്ല്യൂ.ഇ താരം മേഖലയിലെ ശ്രദ്ധേയ താരമായ റേ മിസ്റ്റീരിയോ ജൂനിയറിന്റെ അമ്മാവനാണ് റേ മിസ്റ്റീരിയോ സീനിയര്‍.

2009-ല്‍ ഔദ്യോഗികമായി വിരമിച്ചെങ്കിലും 2023-ലും ഇടിക്കൂട്ടില്‍ മത്സരിച്ചിരുന്നു. 990-ലെ റെസ്ലിങ് സ്റ്റാര്‍കേഡ് ലോക ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ തന്റെ കഴിവ് തെളിയിച്ചിരുന്നു അദ്ദേഹം. വേള്‍ഡ് റെസ്ലിങ് അസോസിയേഷന്‍, ലൂച്ച ലിബ്രെ എ.എ.എ. വേള്‍ഡ്വൈഡ് ചാമ്പ്യന്‍ഷിപ്പുകള്‍ ഉള്‍പ്പെടെ നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News