ഇന്ത്യൻ ഫാസിസത്തിനെതിരെ ഉയർന്ന ബ്രഷ്; ഇന്ത്യന്‍ പിക്കാസോയുടെ ഓര്‍മ്മയില്‍ ലോകം

ജോര്‍ദാനിലെ അമ്മാനിലുള്ള റോയല്‍ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റര്‍ ലോകത്തെ സ്വാധീനിച്ച 500 മുസ്ലിങ്ങളില്‍ ഒരാളായി തെരഞ്ഞെടുത്ത ഒരു ഇന്ത്യക്കാരനുണ്ട്. പാശ്ചാത്യ മാധ്യമങ്ങള്‍ ‘ഇന്ത്യന്‍ പിക്കാസോ എന്ന് വിശേഷിപ്പിച്ച ‘മഖ്ബൂല്‍ ഫിദ ഹുസൈന്‍’ എന്ന എം.എഫ്.ഹുസൈനാണ് ആ ഇന്ത്യക്കാരന്‍.

ലോകത്തിന് മുന്നില്‍ ആധുനിക ഇന്ത്യന്‍ ചിത്രകലയുടെ മുഖമായിരുന്നു എം.എഫ് ഹുസൈന്‍. സിനിമ പോസ്റ്റര്‍ രചയിതാവെന്ന നിലയില്‍ നിന്ന് വളര്‍ന്ന് ലോകത്തെ ഏറ്റവും വിപണിമൂല്യമുള്ള ഇന്ത്യന്‍ ചിത്രകാരനായി വളര്‍ന്നു. ഹുസൈന്റെ വളര്‍ച്ചയോടൊപ്പം എക്കാലവും വിവാദങ്ങളും അദ്ദേഹത്തെ പിന്തുടര്‍ന്നു. മഹാരാഷ്ട്രയിലെ പന്ഥര്‍പുറില്‍ 1915 സെപ്റ്റംബര്‍ 17ന് ജനിച്ച ഹുസൈനെ പ്രശസ്തനാക്കിയത് 1952ല്‍ സൂറിച്ചില്‍ നടന്ന ചിത്രപ്രദര്‍ശനമായിരുന്നു. ഏതാനും വര്‍ഷങ്ങള്‍കൊണ്ട് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് അമേരിക്കയിലും യൂറോപ്പിലും വന്‍ സ്വീകാര്യത ലഭിച്ചു. 1964ല്‍ ന്യൂയോര്‍ക്കിലെ ഇന്ത്യാ ഹൗസിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ അമേരിക്കന്‍ പ്രദര്‍ശനം. 1971-ല്‍ സാവോപോളോ ബിനാലെയില്‍ പാബ്ലോ പിക്കാസോയ്ക്കൊപ്പം പ്രത്യേക ക്ഷണിതാവായിരുന്നു ഹുസൈന്‍. 1986ല്‍ അദ്ദേഹം രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു.

2008ല്‍ ഇന്ത്യ വിട്ടശേഷം ഹുസൈന്‍ ഇന്ത്യന്‍ ചരിത്രത്തെ ചിത്രീകരിക്കുന്ന 32 ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ നിയോഗിക്കപ്പെട്ടു. 2011-ല്‍ മരിക്കുന്നതിന് മുമ്പ് അദ്ദേഹം 8 പെയിന്റിംഗുകള്‍ പൂര്‍ത്തിയാക്കി. ഖത്തറിന്റെ പ്രഥമ വനിത മൊസ ബിന്‍ത് നാസര്‍ അല്‍ മിസ്നെദ് അറബ് നാഗരികതയെക്കുറിച്ചുള്ള പെയിന്റിംഗുകള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തി. എഴുപതുകളില്‍ അദ്ദേഹം വരച്ച ചിത്രങ്ങള്‍ 1996 ല്‍ ഹിന്ദു വിരുദ്ധമായി വ്യാഖ്യാനിക്കപ്പെട്ടതിനെ തുടര്‍ന്നാണ് വിവാദങ്ങള്‍ ഹുസൈന്റെ ജീവിതത്തില്‍ തുടര്‍ക്കഥയായി മാറുന്നത്. വിവാദങ്ങളും കേസുകളും വധഭീഷണികളും വിടാതെ പിന്തുടര്‍ന്നപ്പോള്‍ 2006ല്‍ ഇന്ത്യ വിട്ട അദ്ദേഹം ഖത്തര്‍ പൗരത്വം സ്വീകരിച്ചു.

2008ല്‍ ഇന്ത്യ വിട്ടശേഷം ഹുസൈന്‍ ഇന്ത്യന്‍ ചരിത്രത്തെ ചിത്രീകരിക്കുന്ന 32 ചിത്രങ്ങള്‍ വരയ്ക്കാന്‍ തീരുമാനിച്ചു. 2011ല്‍ മരിക്കുന്നതിന് മുമ്പ് അദ്ദേഹം 8 പെയിന്റിംഗുകള്‍ പൂര്‍ത്തിയാക്കി. ഖത്തറിന്റെ പ്രഥമ വനിത മൊസ ബിന്‍ത് നാസര്‍ അല്‍ മിസ്നെദ് അറബ് നാഗരികതയെക്കുറിച്ചുള്ള പെയിന്റിംഗുകള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരുന്നു.

എം.എഫ്. ഹുസൈന്റെ മദര്‍ തെരേസാ പരമ്പരയും ലോകത്തിലെ ഒമ്പത് മതങ്ങളെ അടിസ്ഥാനമാക്കിയും കുതിരകളെ അടിസ്ഥാനമാക്കിയുമുള്ള ചിത്രപരമ്പരകളും 40 അടി ഉയരമുള്ള ഇരുപതാം നൂറ്റാണ്ടിന്റെ ഛായാചിത്രമെന്ന ചുവര്‍ചിത്രവും ആഗോള ശ്രദ്ധ പിടിച്ചുപറ്റി. പിന്നീട് ഹുസൈന്‍ ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച ചിത്രകാരനായി മാറി. ക്രിസ്റ്റിലേലത്തില്‍ അദ്ദേഹത്തിന്റെ ഒരു ചിത്രം എട്ടുകോടി രൂപയ്ക്കാണ് വിറ്റുപോയത്.

ചിത്രത്തെപ്പോലെ ചലച്ചിത്രത്തെയും ഇഷ്ടപ്പെട്ട ഹുസൈന്‍ 1967ല്‍ നിര്‍മിച്ച ആദ്യ ചലച്ചിത്രം ‘ത്രൂ ദ ഐസ് ഓഫ് എ പെയ്ന്ററി’ലൂടെ ബെര്‍ലിന്‍ ചലച്ചിത്രോത്സവത്തിലെ ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരം നേടി. ബോളിവുഡ് നടി മാധുരി ദീക്ഷിതിന്റെ ആരാധകനായ ഹുസൈന്‍ അവരെ കേന്ദ്രകഥാപാത്രമാക്കി ‘ഗജഗാമിനി’ എന്ന സിനിമ സംവിധാനം ചെയ്തു. മാധുരിയെ വിഷയമാക്കി ഒരു നിര ചിത്രങ്ങളും അദ്ദേഹം രചിച്ചു. തബു പ്രധാന വേഷത്തിലെത്തിയ മീനാക്ഷി: ദ ടെയ്ല്‍ ഓഫ് ത്രീ സിറ്റീസ് എന്ന സിനിമ സംവിധാനം ചെയ്‌തെങ്കിലും ഒരു വിഭാഗം മുസ്ലിം സംഘടനകളുടെ എതിര്‍പ്പുകാരണം പിന്‍വലിക്കേണ്ടിവന്നു. എം.എഫ്.ഹുസൈന്റെ ആത്മകഥ ‘ദ മെയ്ക്കിങ് ഓഫ് ദ പെയ്ന്റര്‍’ എന്ന പേരില്‍ സിനിമയായിട്ടുണ്ട്. 2010 ല്‍ എം എഫ് ഹുസൈന്‍ ഖത്തര്‍ പൗരത്വം സ്വീകരിച്ചു. 2011 ജൂണ്‍ 9ന് രാവിലെ ലണ്ടനില്‍ വെച്ച് ആ മഹാനായ ചിത്രകാരന്‍ ഹൃദയാഘാതം മൂലം അന്തരിച്ചു.

എം എഫ് ഹുസൈന്‍: അവാര്‍ഡുകളും അംഗീകാരങ്ങളും
1- പത്മശ്രീ (1966).

2 പത്മഭൂഷന്‍ (1973).

3 പത്മവിഭൂഷന്‍ (1991).

4 കേരള സര്‍ക്കാരിന്റെ രാജാ രവിവര്‍മ്മ അവാര്‍ഡ് (2007).

5 ഓണററി ഡോക്ടറേറ്റുകള്‍- ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി, മൈസൂര്‍ യൂണിവേഴ്‌സിറ്റി.

6- ദേശീയ കലാ അവാര്‍ഡ് (2004) ലളിത കലാ അക്കാദമി, കൂടുതല്‍.

7- ആജീവനാന്ത നേട്ടത്തിനുള്ള ആദിത്യ വിക്രം ബിര്‍ള ‘കലാശിക്കര്‍’ അവാര്‍ഡ് (1997).

8 ഇന്ത്യയിലെ ‘ത്രൂ ദ ഐസ് ഓഫ് എ പെയിന്റര്‍’ എന്ന ചിത്രത്തിന് മികച്ച പരീക്ഷണാത്മക ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് (1968).

9 ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ‘ത്രൂ ദി ഐസ് ഓഫ് എ പെയിന്റര്‍’ എന്ന ചിത്രത്തിന് ഗോള്‍ഡന്‍ ബിയര്‍ ഷോര്‍ട്ട് ഫിലിം അവാര്‍ഡ് (1967) ന്യൂയോര്‍ക്കിലെ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട് (മോമ) അവാര്‍ഡ്.

10- ടോക്കിയോ ഇന്റര്‍നാഷണല്‍ ബിനാലെ അവാര്‍ഡ് (1959)

11 നാഷണല്‍ എക്‌സിബിഷന്‍ ഓഫ് ആര്‍ട്ട് അവാര്‍ഡ് (1955),

12 ബോംബെ ആര്‍ട്ട് സൊസൈറ്റി അവാര്‍ഡ് (1947)

13 അദ്ദേഹത്തിന്റെ നൂറാം ജന്മവാര്‍ഷികത്തില്‍ ഗൂഗിള്‍ ഒരു ഡൂഡില്‍ കൊണ്ട് എംഎഫ് ഹുസൈനെ അനുസ്മരിച്ചു. ഗൂഗിള്‍ ലോഗോ പെയ്ന്റിംഗ് ചെയ്താണ് ഡൂഡിലൊരുക്കിയത്. എംഎഫ് ഹുസൈന്‍ കയ്യില്‍ ബ്രഷും പിടിച്ചുനില്‍ക്കുന്ന ഡൂഡില്‍ മോഡേണ്‍ പെയ്ന്റിംഗിന്റെ മറ്റൊരു രൂപമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News