‘വേറിട്ട ആഘോഷം’; മമ്മൂട്ടിയുടെ അവാര്‍ഡ് നേട്ടം ഡോണ്‍ ബോസ്‌കോ ഓര്‍ഫണേജിലെ കുട്ടികള്‍ക്കൊപ്പം ആഘോഷമാക്കി മമ്മൂട്ടി ഫാന്‍സ് ജില്ലാ കമ്മിറ്റി

2022 ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ മമ്മൂട്ടിക്ക് അഭിനന്ദനവുമായി മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍. വ്യത്യസ്തമായ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് വരുന്ന മമ്മൂട്ടി ഫാന്‍സ് (MFWAI) തിരുവനന്തപുരം ജില്ലാ കമ്മിറ്റി വേറിട്ട ആഘോഷമാണ് സംഘടിപ്പിച്ചത്. തിരുവനന്തപുരം ഡോണ്‍ ബോസ്‌കോ ഓര്‍ഫണേജിലെ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കി അവരോടൊപ്പം കേക്ക് മുറിച്ചാണ് മമ്മൂട്ടിയുടെ പുരസ്‌കാര നേട്ടം മമ്മൂട്ടി ഫാന്‍സ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആഘോഷമാക്കിയത്.

Also read- ടൊവിനോയെ ‘പ്രളയം സ്റ്റാര്‍’ എന്നേ വിളിച്ചിട്ടുള്ളു, എന്നെ ‘ചെന്നൈ സൂപ്പര്‍ സ്റ്റാര്‍’ എന്നാണ് വിളിക്കുന്നത്’: വിനീത് ശ്രീനിവാസന്‍

തമ്പാനൂര്‍ എസ്‌ഐ രഞ്ജിത്ത്, എസ്‌ഐ സുബിന്‍, എസ്പിഒ സജീഷ്, സിപിഒ മനോജ്, MFWAI സംസ്ഥാന പ്രസിഡന്റ് അരുണ്‍, രക്ഷാധികാരികളായ ഭാസ്‌കര്‍, അശോകന്‍, ജില്ലാ പ്രസിഡന്റ് ശ്യാം ലാല്‍, സെക്രട്ടറി നൗഫല്‍, ട്രഷറര്‍ റഫീഖ്, കമ്മിറ്റി അംഗങ്ങളായ ഷംനാദ്, ഹരി, സുജിന്‍, സുധിന്‍, ഗോപീകൃഷ്ണന്‍, അര്‍ജുന്‍, സീന എന്നിവര്‍ പങ്കെടുത്തു.

Also read- കോഴി ഇറച്ചി ഹോട്ടലുകളിൽ വിൽക്കുന്നതിന്റെ മറവിൽ ലഹരി വിൽപ്പന; 760 ഗ്രാം ഹാഷിഷ് ഓയിലുമായി നാലു പേർ പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration