എന്റമ്മോ! ദേ ആ പറക്കണ കാർ! എംജി സൈബര്‍സ്റ്റര്‍ ഇന്ത്യയിൽ

നിരത്തിലെ വേഗരാജാവെന്ന് വിശേഷിപ്പിക്കുന്ന എംജിയുടെ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാര്‍ മോഡലായ സൈബര്‍സ്റ്റര്‍ ഇന്ത്യയിലെത്തി. ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലാണ് ജെഎസ്ഡബ്ല്യു-എംജി മോട്ടോഴ്‌സിന്റെ വാഹനനിരയിലെ വേഗരാജാവ് എന്ന് വിശേഷിപ്പിക്കുന്ന ഈ മോഡൽ റിവീൽ ചെയ്തത്.

കാറിന്റെ ഔദ്യോഗിക ബുക്കിങ് മാര്‍ച്ച് മാസത്തില്‍ ആരംഭിക്കും. ഏപ്രില്‍ അവസാനത്തോടെ കാറിൻ്റെ വിതരണം ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സെലക്ട് ഔട്ട്‌ലെറ്റ് വഴിയാകും കാറിൻ്റെ വിൽപ്പന നടക്കുക. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ ഇറക്കുമതി ചെയ്തായിരിക്കും കാറിൻ്റെ വിൽപ്പന.

ALSO READ: അമ്പമ്പോ… ഇതാണ് മോനെ കളർഫുൾ അച്ചാർ! പതിനഞ്ച് മിനിറ്റിലിതാ ഒരു കിടിലൻ കാരറ്റ് അച്ചാർ

കാറിൻ്റെ സവിശേഷതകളിലേക്ക് വന്നാൽ, സ്പോര്‍ട്സ് കാറുകള്‍ക്ക് സമാനമായാണ് ഈ കാർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്റ്റെബിലിറ്റിയും ഹാന്റിലിങ്ങും ഉറപ്പാക്കാനായി മുന്നില്‍ ഇരട്ട വിഷ്‌ബോണ്‍ സസ്‌പെന്‍ഷനും പിന്നില്‍ ഫൈവ് ലിങ്ക് ഇന്‍ഡിപെന്‍ഡന്റ് സസ്‌പെന്‍ഷനുമാണ് കാറിൽ ഒരുക്കിയിരിക്കുന്നത്. ബോള്‍ഡ് ലൈനുകൾ, കര്‍വുകൾ, വലിയ അലോയി വീലുകളും, ടെയ്ല്‍ലാമ്പ്, എല്‍.ഇ.ഡി. ലൈറ്റുകള്‍, ലൈറ്റ് സ്ട്രിപ്പ്, ഇല്ലുമിനേറ്റിങ്ങ് എം.ജി. ലോഗോ, സ്പോര്‍ട്ടി ബമ്പര്‍ എന്നിവയാണ് കാറിനെ കാഴ്ച്ചയിൽ മനോഹരമാക്കുന്നത്.

77 കിലോവാട്ട് ശേഷിയുള്ള ഇലക്ട്രിക് ബാറ്ററിയാണ് കാറിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. വെറും 3.2 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയാണ് സൈബര്‍സ്റ്ററിനുണ്ട്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 580 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയാണ് സൈബര്‍സ്റ്ററിലുള്ളത്. ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറുകള്‍ കരുത്തേകുന്ന ഈ വാഹനം 503 ബി.എച്ച്.പി. പവറും 725 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News