മാറ്റങ്ങളുമായി എം ജി ഗ്ലോസ്റ്റർ

എം‌ജി ഗ്ലോസ്റ്ററിന്റെ പുതിയ മോഡൽ വിപണിയിൽ എത്തിക്കാൻ തയ്യാറെടുത്ത് കമ്പനി. 2024-ൽ ലോഞ്ച് ചെയ്യാനൊരുങ്ങുന്ന അപ്‌ഡേറ്റ് ചെയ്ത മോഡലിന്റെ പരീക്ഷണം കമ്പനി ആരംഭിച്ചു. പുറത്തിറങ്ങുന്ന വാഹനത്തിനു നിരവധി ഫീച്ചർ അപ്ഡേറ്റുകളാണ് വരാനിരിക്കുന്നത്.

പുതുക്കിയ ടെയിൽ‌ലാമ്പുകൾ, ബമ്പർ, പുനർരൂപകൽപ്പന ചെയ്‍ത ടെയിൽ‌ഗേറ്റ്, റീ പൊസിഷൻ ചെയ്‌ത റിഫ്‌ളക്ടറുകൾ എന്നിവയുൾപ്പെടെ മാറ്റങ്ങൾ ഉണ്ട് പുതിയ എം ജി ഗ്ലോസ്റ്ററിന്. പുതുതായി രൂപകൽപ്പന ചെയ്‌ത ഡയമണ്ട് കട്ട് അലോയ് വീലുകളും എസ്‌യുവിയുടെ പിൻഭാഗത്തെ അപ്‌ഡേറ്റുകളും പുറത്തുവന്ന ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. പുനർരൂപകൽപ്പന ചെയ്‌ത ഗ്രിൽ, ട്വീക്ക് ചെയ്‌ത ബമ്പർ, പുനർരൂപകൽപ്പന ചെയ്‌ത ഹെഡ്‌ലാമ്പുകൾ എന്നിവയുൾപ്പെടെ മുൻഭാഗത്ത് സമഗ്രമായ മാറ്റങ്ങൾ വരുന്നുണ്ട്.

ALSO READ: നാടിൻറെ ശത്രുവായി കോൺഗ്രസ് മാറി; മുഖ്യമന്ത്രി

2024 MG ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റ് 375Nm-ൽ 163bhp ഉത്പാദിപ്പിക്കുന്ന അതേ 2.0L, 4-സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനും 480Nm-ൽ 218bhp നൽകുന്ന 2.0L ട്വിൻ-ടർബോ ഡീസൽ എഞ്ചിനും തുടരും. രണ്ട് എഞ്ചിനുകളും 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കാനും സാധ്യതയുണ്ട്.

ഇന്റീരിയർ വിശദാംശങ്ങൾ നിലവിൽ ലഭ്യമല്ലെങ്കിലും, പുതുക്കിയ ഡാഷ്‌ബോർഡും പുതിയ അപ്‌ഹോൾസ്റ്ററിയും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS), പനോരമിക് സൺറൂഫ്, 12-സ്പീക്കർ സൗണ്ട് സിസ്റ്റം, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ, ഹീറ്റിംഗ്, വെന്റിലേഷൻ, മസാജ്, മെമ്മറി ഫംഗ്‌ഷനുകൾ എന്നിവയുള്ള പവർഡ് ഡ്രൈവർ സീറ്റ് എന്നിവ വാഗ്ദാനം ചെയ്യുന്നു.

എംജിയുടെ i-സ്മാർട്ട് കണക്റ്റഡ് കാർ ടെക്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റം, പാഡിൽ ഷിഫ്റ്ററുകൾ, ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 6-വേ മാനുവലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ക്രൂയിസ് കൺട്രോൾ , ആറ് എയർബാഗുകളും ലഭിക്കും.

ALSO READ: പാവയ്ക്കയോട് ഇനി വിരോധം വേണ്ട ; കയ്പ്പ് കുറക്കാന്‍ വഴികളുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News